ഡെബിറ്റ് കാര്‍ഡ് ഇല്ലാതാകും; പണമിടപാടിനു 'യോനോ' വ്യാപകമാക്കാന്‍ എസ്.ബി.ഐ

ഡെബിറ്റ് കാര്‍ഡുകള്‍ ഒഴിവാക്കി 'യോനോ' പ്ലാറ്റ്‌ഫോം പോലുള്ള ഡിജിറ്റല്‍ പണമിടപാടുകളിലേക്കു മാറാന്‍ എസ്.ബി.ഐ തട്ടാറെടുക്കുന്നു. പ്‌ളാസ്റ്റിക് കാര്‍ഡുകളില്ലാതെ എ.ടി.എമ്മില്‍ നിന്നു പണം പിന്‍വലിക്കാനും വ്യാപാര സ്ഥാപനത്തില്‍ ബല്ലടയ്ക്കാനുമെല്ലാം യോനോ സൗകര്യം സാര്‍വത്രികമാക്കുമെന്ന് ബാങ്ക് ചെയര്‍മാന്‍ രജനിഷ് കുമാര്‍ പറഞ്ഞു.

ഡിജിറ്റല്‍ പണമിടപാടിനായി സമാര്‍ട്ട് ഫോണിലെ യോനോ ആപ്പ് ഉപയോഗിക്കാം.സമാര്‍ട്ട് ഫോണ്‍ കയ്യിലിലില്ലാത്തവര്‍ക്കും 'യോനോ ക്യാഷ് പോയിന്റ്' സന്ദര്‍ശിച്ച് വെബ്‌സൈറ്റില്‍ കയറി ഇടപാടു നടത്താനാകും. രാജ്യത്തെ അഞ്ചിലൊന്ന് ജനങ്ങളുടെ ബാങ്കായ എസ്.ബി.ഐ ആരംഭിക്കുന്ന ഈ നീക്കം ബാങ്കിങ്ങില്‍ നിന്ന് പ്ലാസ്റ്റിക് കാര്‍ഡുകള്‍ അപ്രത്യക്ഷമാകുന്നതിന്റെ തുടക്കമായി പരിണമിക്കുമെന്ന് രജനിഷ് കുമാര്‍ അഭിപ്രായപ്പെട്ടു.

മൂന്നു കോടി ക്രെഡിറ്റ് കാര്‍ഡുകളും 90 കോടി ഡെബിറ്റ് കാര്‍ഡുകളുമാണ് രാജ്യത്ത് ഇപ്പോള്‍ ആകെയുള്ളത്. എസ്.ബി.ഐ ഇതിനകം 68,000 'യോനോ ക്യാഷ് പോയിന്റുകള്‍' സജ്ജമാക്കിയിട്ടുണ്ട്. അടുത്ത 18 മാസത്തിനുള്ളില്‍ ഇത് ഒരു ദശലക്ഷത്തിലധികമായി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ്.പേയ്മെന്റുകള്‍ക്കുള്ള ഏറ്റവും സുഗമ മാര്‍ഗ്ഗമായ ക്യു.ആര്‍ കോഡിനും ബാങ്ക്്് പ്രോല്‍സാഹനം നല്‍കിവരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it