അഞ്ച് ലക്ഷം വരെയുള്ള ബില്ലുകള്‍ മാറാന്‍ ട്രഷറികള്‍ക്ക് അനുമതി

സംസ്ഥാനത്തെ ട്രഷറി നിയന്ത്രണത്തില്‍ വീണ്ടും നേരിയ അയവ്. അഞ്ച് ലക്ഷം വരെയുള്ള ബില്ലുകള്‍ മാറാന്‍ ട്രഷറികള്‍ക്ക് ധനമന്ത്രി നിര്‍ദ്ദേശം നല്‍കി.ധനലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി വായ്പാപരിധി ഉയര്‍ത്തുന്നതിനും കുടിശികയുള്ള കേന്ദ്രവിഹിതം ലഭ്യമാക്കാനുമുള്ള ശ്രമം സംസ്ഥാന സര്‍ക്കാര്‍ തുടരുകയാണ്.

ഇതിനായി 700 കോടി അനുവദിച്ചതില്‍ 500 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബില്ലുകള്‍ക്കാണ്. വിവിധ വകുപ്പുകളുടെ ബില്ലുകള്‍ മാറാന്‍ 200 കോടി രൂപയും നല്‍കും. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സമര്‍പ്പിച്ച ബില്ലുകള്‍ മാറുന്നതിനാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.

അഞ്ച് ലക്ഷത്തിനു മുകളിലുള്ള കോണ്‍ട്രാക്ടര്‍മാരുടെ ബില്ലുകളും സാധനങ്ങള്‍ സപ്ലൈ ചെയ്തതിന്റെ ബില്ലുകളും ബാങ്കുകളും കെഎഫ്‌സിയും വഴി ഡിസ്‌കൗണ്ട് ചെയ്ത് നല്‍കുന്നതിനുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കാന്‍ നടപടിയാരംഭിച്ചു. ഈ രീതി തിരഞ്ഞെടുക്കുന്നവര്‍ക്ക് ഉടന്‍ പണം ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ അടിയന്തരമായി ഏര്‍പ്പെടുത്താനും നിര്‍ദ്ദേശം നല്‍കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it