Begin typing your search above and press return to search.
ഇന്ത്യന്‍ ഉപഗ്രഹ വിക്ഷേപണ രംഗത്തെ ആദ്യ സ്വകാര്യ കമ്പനിയാകാന്‍ ഭാരതി ഗ്രൂപ്പ്
ഭാരതി ഗ്രൂപ്പിന് കീഴിലുള്ള വണ്‍വെബ്ബ് ഇന്ത്യയില്‍ നിന്ന് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന ആദ്യ സ്വകാര്യ കമ്പനിയാകും. ഐഎസ്ആര്‍ഒയുടെ ഉപഗ്രഹ വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റുകളാവും വണ്‍വെബ്ബ് ഉപയോഗിക്കുക. ഭാരതി എന്റര്‍പ്രൈസ് ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തലാണ് ഇക്കാര്യം അറിയിച്ചത്.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രോഡ്ബാന്റ്, സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് സേവന ദാതാക്കളായ വണ്‍വെബ്ബിന്റെ 38.6 ശതമാനം ഓഹരികളാണ ഭ്ാരതി ഗ്രൂപ്പിനുള്ളത്. യുകെ സര്‍ക്കാര്‍, സോഫ്റ്റ് ബാങ്ക് തുടങ്ങിയവര്‍ക്കും കമ്പനിയില്‍ നിക്ഷേപം ഉണ്ട്. നിലവില്‍ 322 ഉപഗ്രഹങ്ങളാണ് വണ്‍വെബ്ബിന് ഉള്ളത്.
ഇന്ത്യന്‍ സ്‌പേസ് അസോസിയേഷന്‍
പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ സ്‌പേസ് അസോസിയേഷനില്‍ വെച്ചാണ് രാജ്യത്തെ ബഹിരാകാശ മേഖലയിലേക്കുള്ള വണ്‍വെബ്ബിന്റെ വരവ് സുനില്‍ ഭാരതി മിത്തല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ബഹിരാകാശ വ്യവസായത്തില്‍ പങ്കളികളാകാന്‍ ആഗ്രഹിക്കുന്ന കമ്പനികളുടെ ഒരു കൂട്ടായ്മ ആണ് സ്‌പേസ് അസോസിയേഷന്‍. ലാര്‍സണ്‍ & ട്യുബ്രോ, നെല്‍കോ (ടാറ്റ ഗ്രൂപ്പ്), വണ്‍വെബ്, ഭാരതി എയര്‍ടെല്‍, മാപ് മൈ ഇന്‍ഡിയ , വാല്‍ചന്ദ്‌നഗര്‍ ഇന്‍ഡസ്ട്രീസ്, അനന്ത് ടെക്‌നോളജി ലിമിറ്റഡ്,ഗോദറേജ്, ഹ്യൂസ് ഇന്ത്യ, അസിസ്റ്റ- ബിഎസ്ടി എയ്റോസ്പേസ് പ്രൈവറ്റ് ലിമിറ്റഡ്, ബിഇഎല്‍, സെന്റം ഇലക്ട്രോണിക്സ്& മാക്സര്‍ ഇന്ത്യ എന്നിവരാണ് ഇന്ത്യന്‍ സ്‌പേസ് അസോസിയേഷനിലെ നിലവിലെ അംഗങ്ങള്‍.
Next Story
Videos