119 സ്റ്റോറുകള്‍ പൂട്ടാനൊരുങ്ങി ബോസ്
ഇലക്ട്രോണിക്സ് വിപണിയിലെ കരുത്തുറ്റ ബ്രാന്‍ഡായ ബോസ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ 119 റീറ്റെയ്ല്‍ സ്റ്റോറുകള്‍ പൂട്ടുന്നു. ഇന്ത്യയ്ക്ക് പുറമേ നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, ജപ്പാന്, ഓസ്ട്രേലിയ തുടങ്ങിയിടങ്ങളിലെ സ്റ്റോറുകള്‍ക്കാണ് പൂട്ടു വീഴുക. എന്നാല്‍ ഇന്ത്യയിലും ചൈനയിലും യുഎഇയിലും ഏതാനും ഏഷ്യന്‍ രാജ്യങ്ങളിലുമായി 130 ലേറെ സ്റ്റോറുകള്‍ നിലനിര്‍ത്തുകയും ചെയ്യുമെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു.
സമീപകാലത്ത് ശക്തിപ്രാപിച്ച ഓണ്‍ലൈന്‍ വില്‍പ്പന തിരിച്ചടിയായപ്പോഴാണ് ബോസ് തങ്ങളുടെ ബ്രിക്സ് ആന്റ് മോര്‍ട്ടാര്‍ സ്റ്റോറുകള്‍ക്ക് ഷട്ടറിടാന്‍ തീരുമാനിച്ചത്. ബോസ് ഉല്‍പ്പന്നങ്ങള്‍ ആമസോണിലും ബെസ്റ്റ് ബൈയിലും ടാര്‍ഗറ്റിലും ഓണ്‍ലൈനായി ലഭ്യമാണ്.എത്രമാത്രം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകുമെന്ന കണക്ക് പുറത്തു വന്നിട്ടില്ല.
ഡെയ്ലി ന്യൂസ് അപ്ഡേറ്റുകള്, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline