4 ജി: ചൈനയുടെ സഹകരണം പൂര്‍ണ്ണമായി വിലക്കാന്‍ ഇന്ത്യ

ഇന്ത്യാ-ചൈന അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്കിടയില്‍ നിലപാട് കടുപ്പിച്ച് ചൈനയുമായുള്ള 4 ജി സാങ്കേതിക വിദ്യ ഉപകരണ കരാറുകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ബിഎസ്എന്‍എല്ലിനും എംടിഎന്‍എല്ലിനും കേന്ദ്ര സര്‍ക്കാര്‍ ഇതിനുള്ള നിര്‍ദ്ദേശം നല്‍കി.

4 ജി നെറ്റ്വര്‍ക്ക് നവീകരണത്തിനായി പുതിയ ടെന്‍ഡറുകള്‍ ഉടന്‍ പുറത്തിറക്കുമെന്നും മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിക്ക് പ്രാധാന്യം നല്‍കിയാവും പുതിയ ടെന്‍ഡറുകളെന്നുമാണ് റിപ്പോര്‍ട്ട്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചൈനീസ് നിര്‍മ്മിത ത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കാന്‍ കമ്പനികള്‍ക്ക് ടെലികോം നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

നിര്‍ദ്ദേശം നല്‍കിയപ്പോള്‍ 4 ജി നെറ്റ്വര്‍ക്കിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ടെന്‍ഡറുകളില്‍ പുന:പരിശോധന നടത്തണമെന്നും ടെലികോം മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന ചൈനീസ് ടെലികോം ഗിയര്‍ നിര്‍മ്മാതാക്കളായ വാവേ, ഇസഡ്ടിഇ എന്നിവയെ ഒഴിവാക്കി പുതിയ ടെണ്ടര്‍ നല്‍കുമെന്നാണു സൂചന.

യുഎസിലെ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ (എഫ്സിസി) അതിന്റെ യൂണിവേഴ്‌സല്‍ സര്‍വീസ് ഫണ്ടിനു കീഴിലുള്ള പ്രോജക്ടുകളുടെ വിതരണക്കാരായി വാവെയെയും ഇസഡ്ടിഇയെയും നിരോധിക്കുകയും സുരക്ഷാ ഭീഷണികളായി തരംതിരിക്കുകയും ചെയ്തിരുന്നു. ബിഎസ്എന്‍എല്ലിന്റെ ടെണ്ടര്‍ റദ്ദാക്കിയതിനു പുറമേ, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ എന്നിവയുള്‍പ്പെടെയുള്ള സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരും ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതതു തടയാന്‍ ലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം (മീറ്റി) നീക്കമാരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it