മാന്ദ്യം ഇന്ത്യയെ ബാധിക്കുമോ, മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്ന് ബഹുരാഷ്ട്ര കമ്പനികള്‍

ഇന്ത്യയുടെ ബിസിനസ് അന്തരീക്ഷം മെച്ചുപ്പെട്ടെന്ന് ബഹുരാഷ്ട്ര കമ്പനികള്‍ (MNCs). കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും(CII) കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇവൈയും (EY) ചേര്‍ന്ന് നടത്തിയ സര്‍വെയിലാണ് കമ്പനികള്‍ ഇന്ത്യന്‍ സാഹചര്യങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിയത്. സര്‍വെയില്‍ പങ്കെടുത്ത 60 ശതമാനം ജിഎസ്ടിയെ (GST) പ്രശംസിച്ചു.

ഡിജിറ്റല്‍ മേഖലയ്ക്ക് നല്‍കുന്ന ഊന്നല്‍, നികുതി രംഗത്തും മറ്റ് മേഖലകളിലുമാണ്ടായ മാറ്റങ്ങള്‍ തുടങ്ങിയവയൊക്കെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടാന്‍ കാരണമായെന്ന് കമ്പനികള്‍ വ്യക്തമാക്കി. അടുത്ത 3-4 വര്‍ഷം കൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മികച്ച പ്രകടം കാഴ്ചവെയക്കും. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ, ഉയര്‍ന്ന ഉപഭോഗം, സേവനങ്ങള്‍-അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നും കമ്പനികള്‍ അഭിപ്രായപ്പെട്ടു.

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ സാഹചര്യത്തിലും ഇന്ത്യയുടെ സാധ്യതകള്‍ ബഹുരാഷ്ട്ര കമ്പനികള്‍ തള്ളിക്കളയുന്നില്ല. 71 ശതമാനം കമ്പനികളും ആഗോള വിപണി വികസിപ്പിക്കുന്നതില്‍ ഇന്ത്യയ്ക്ക് മുഖ്യസ്ഥാനം നല്‍കുന്നവയാണ്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തേക്ക് 475 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം എത്തുമെന്നും സര്‍വെ പറയുന്നു. അതേ സമയം ഏകജാലക സംവിധാനം വഴിയുള്ള അനുമതികള്‍ വേഗത്തിലാക്കേണ്ടതിന്റെയും കാര്യനിര്‍വ്വഹണ സംവിധാനം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യഗതയും കമ്പനികള്‍ ചൂണ്ടിക്കാട്ടി. 2021-22 സാമ്പത്തിക വര്‍ഷം 84.8 ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപം ആണ് രാജ്യത്തേക്ക് എത്തിയത്.

Related Articles
Next Story
Videos
Share it