Begin typing your search above and press return to search.
വീണ്ടും ഒരു യൂണീക്കോണ്‍, ഇത്തവണ 'കാര്‍ദേഖോ'
സീരീസ് ഇ ഫണ്ടിങ്ങിലൂടെ 250 മില്യണ്‍ ഡോളര്‍ സമാഹകിച്ചതിലൂടെ പകാര്‍ദേഖോ യുണീക്കോണ്‍ കമ്പനികളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു. പ്രധാനമായും പഴയ കാറുകള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനുമുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് കാര്‍ദേഖോ. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നട, തമിഴ് എന്നീ ഭാഷകളില്‍ കാര്‍ദേഖോ വെബ്‌സൈറ്റ് ലഭ്യമാണ്.
200 മില്യണ്‍ ഡോളര്‍ സീരീസ് ഇ ഫണ്ടിങ്ങിലൂടെയും 50 മില്യണ്‍ ഡോളര്‍ പ്രീ-ഐപിഒ റൗണ്ടിലൂടെയുമാണ് സമാഹരിച്ചത്. ഇതോടെ കമ്പനിയുടെ ആകെ മൂല്യെ 1.2 ബില്യണ്‍ ഡോളറിലെത്തി. കാറുകളുടെ കച്ചവടം കൂടാതെ ഇന്‍ഷുറന്‍സ് ഉള്‍പ്പടെയുള്ള സാമ്പത്തിക സേവനങ്ങള്‍ വികസിപ്പിക്കുകയാണ് പണസമാഹരണത്തിലൂടെ കാര്‍ദേഖോ ലക്ഷ്യമിടുന്നത്.
ഇലട്രിക് വാഹനങ്ങളുടെ വില്‍പ്പനയ്ക്കായി ഓല, ഹീറോ ഇലട്രിക്, ടിവിഎസ് എന്നീ കമ്പനികളുമായും കാര്‍ദേഖോ സഹകരിക്കുന്നുണ്ട്.
ഇന്ത്യോനേഷ്യ, ഫിലിപ്പൈന്‍സ് എന്നിവടങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങിയ കാര്‍ദേഖോ മലേഷ്യയിലും ഉടന്‍ സേവനം ആരംഭിക്കും.
അടുത്ത 18 മാസത്തിനുള്ളില്‍ ഐപിഒയ്ക്ക് ഒരുങ്ങുകയാണ് കമ്പനി. 2007ല്‍ ഗുരുഗ്രാം ആസ്ഥാനമായി അമിത് ജെയിന്‍, അനുരാഗ് ജെയിന്‍ എന്നിവര്‍ ചേര്‍ന്നാണ് കാര്‍ദേഖോ ആരംഭിച്ചത്. 260 കോടിയിലധികം രൂപയുടെ വിറ്റുവരവാണ് ഇന്ന് കമ്പനിക്ക് ഉള്ളത്.
Next Story
Videos