Begin typing your search above and press return to search.
കൊച്ചിന്‍ ഷിപ്യാര്‍ഡിന് വീണ്ടും കേന്ദ്ര സര്‍ക്കാര്‍ പുരസ്‌കാരം
ഔദ്യോഗിക ഭാഷ ഹിന്ദി നടപ്പിലാക്കുന്നതില്‍ 2018-19 വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ചതിന് കൊച്ചി കപ്പല്‍ശാലയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ രാജ്ഭാഷാ കീര്‍ത്തി പുരസ്‌ക്കാരം ലഭിച്ചു. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി ദല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡ് സിഎംഡി മധു എസ് നായര്‍ പുരസ്‌ക്കാരം കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായില്‍ ഏറ്റുവാങ്ങി.
രണ്ടാം തവണയാണ് ഈ പുരസ്‌ക്കാരം കൊച്ചി കപ്പല്‍ശാലയ്ക്ക് ലഭിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഔദ്യോഗിക ഭാഷാ വകുപ്പാണ് ഈ പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയത്.
പുരസ്‌ക്കാരത്തിന് പരിഗണിക്കപ്പെട്ട രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ കൊച്ചി കപ്പല്‍ശാല മൂന്നാമതെത്തി എന്നതും തിളക്കമാര്‍ന്ന നേട്ടമാണ്.
Next Story
Videos