കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലാഭം 40.3 % ഉയര്‍ന്നു

പ്രമുഖ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ഏകീകൃത അറ്റാദായം 2019 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 40.3 ശതമാനം വര്‍ധിച്ച് 206.33 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 147.05 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയതെന്ന് ബിഎസ്ഇയ്ക്ക് നല്‍കിയ റെഗുലേറ്ററി ഫയലിംഗില്‍ പറയുന്നു.

ഈ കാലയളവില്‍ മൊത്ത വരുമാനം 22.8 ശതമാനം ഉയര്‍ന്ന് 1,050.8 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 855.28 കോടി രൂപയായിരുന്നു.
അവലോകന കാലയളവിലെ മൊത്തം ചെലവ് 789.61 കോടി രൂപ. മുന്‍വര്‍ഷം ഇത് 623.58 കോടി രൂപയായിരുന്നു.രാജ്യത്തെ കപ്പല്‍ നിര്‍മ്മാണ ശാലകളില്‍ പ്രധാനിയാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്. മികച്ച ലാഭം നേടിയതോടെ ഓഹരി ഉടമകള്‍ക്ക് 16.3 ശതമാനം ഡിവിഡന്റ് ഡയറക്ടര്‍ ബോര്‍ഡ് പ്രഖ്യാപിച്ചു. പത്ത് രൂപയുടെ ഇക്വിറ്റി ഷെയര്‍ ഉള്ളവര്‍ക്ക് 1.63 രൂപയാണ് ലാഭവിഹിതം.

Related Articles
Next Story
Videos
Share it