വ്യോമയാനക്കമ്പനികള്‍ പാപ്പരാകുമെന്ന് ആഗോള ഏജന്‍സി

കൊറോണ വൈറസ് തീവ്രമാകുന്നതു മൂലം ലോകത്തിലെ മിക്ക വ്യാമയാന കമ്പനികളും

മെയ് അവസാനത്തോടെ പാപ്പരാകുമെന്നും സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള

ഏകോപിത വ്യവസായ നടപടികള്‍ക്കു മാത്രമേ ഈ ദുരന്തം ഒഴിവാക്കാനാകൂ എന്നും ആഗോള

വ്യോമയാന കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കാപ്പ സെന്റര്‍ ഫോര്‍ ഏവിയേഷന്റെ

നിരീക്ഷണം.

പല വിമാനക്കമ്പനികളും ഇതിനകം

തന്നെ സാങ്കേതികമായി പാപ്പരത്തത്തിലേക്ക് നയിക്കപ്പെട്ടിരിക്കാം. കുറഞ്ഞ

പക്ഷം, വായ്പാ ഉടമ്പടികളുടെ ലംഘനമെങ്കിലും നടന്നിരിക്കും- കാപ്പ സെന്റര്‍

ചൂണ്ടിക്കാട്ടി. കമ്പനികള്‍ പ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ കുറവ്

പ്രഖ്യാപിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, അറ്റ്‌ലാന്റ ആസ്ഥാനമായുള്ള ഡെല്‍റ്റ

എയര്‍ ലൈന്‍സ് തങ്ങളുടെ 300 വിമാനങ്ങള്‍ തല്‍ക്കാലം പിന്‍വലിക്കാനുള്ള

തീരുമാനം പ്രഖ്യാപിച്ചു.സര്‍വീസുകള്‍ 40 ശതമാനം കുറയ്ക്കുമെന്നും

വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയന്‍, യുകെ, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള എല്ലാ ടൂറിസ്റ്റ് വിസകളും യുഎസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അതുപോലെ, മാര്‍ച്ച് 11-നോ അതിനുമുമ്പോ അനുവദിച്ച എല്ലാ ടൂറിസ്റ്റ് വിസകളും ഇ-വിസകളും ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it