കോവിഡ്: ഏറ്റവും വലിയ ത്രൈമാസ നഷ്ടത്തില്‍ ഇന്‍ഡിഗോ

കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ ഏഷ്യയിലെ ഏറ്റവും വലിയ ബജറ്റ് എയര്‍ലൈനുകളിലൊന്നായ ഇന്‍ഡിഗോ ഏറ്റവും വലിയ ത്രൈമാസ നഷ്ടത്തില്‍. മാര്‍ച്ച് വരെയുള്ള മൂന്ന് മാസങ്ങളില്‍ 11.5 ബില്യണ്‍ രൂപയുടെ (157 മില്യണ്‍ ഡോളര്‍) നഷ്ടമാണ് രേഖപ്പെടുത്തിയത്. 2019-20 വര്‍ഷത്തെ നാലാം പാദത്തില്‍ 8.7 ബില്യണ്‍ രൂപയുടെ നഷ്ടമായിരുന്നു ഇന്റര്‍ ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡിന്റെ ഇന്‍ഡിഗോയ്ക്കുണ്ടായിരുന്നത്.

'ഇത് വളരെ പ്രയാസകരമായ വര്‍ഷമാണ്, കോവിഡ് കാരണം ഞങ്ങളുടെ വരുമാനം മന്ദഗതിയിലായി, ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവില്‍ വീണ്ടെടുക്കലിന്റെ ചില ലക്ഷണങ്ങള്‍ കാണിച്ചിരുന്നു, തുടര്‍ന്ന് കോവിഡിന്റെ രണ്ടാം തരംഗത്തോടെ വീണ്ടും മന്ദഗതിയിലാവുകയായിരുന്നു' ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റോനോജോയ് ദത്ത പ്രസ്താവനയില്‍ പറഞ്ഞു. 'മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മാസങ്ങളിലെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായെങ്കിലും, മെയ് അവസാന വാരം ആരംഭിച്ച് ജൂണ്‍ വരെ തുടരുന്ന വരുമാന വര്‍ദ്ധനവ് ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നു' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2021 ലെ ആദ്യ മൂന്ന് മാസങ്ങളിലെ യാത്രക്കാരുടെ എണ്ണെ 29 ശതാനം ഇടിഞ്ഞു. 70.2 ശതമാനം സീറ്റുകളിലാണ് പൂര്‍ണമായത്. കഴിഞ്ഞ വര്‍ഷം ഇത് 82.9 ശതമാനമായിരുന്നു. നിലവില്‍ 298.6 ബില്യണ്‍ രൂപയാണ് ഇന്‍ഡിഗോയുടെ മൊത്തം കടം. പുതിയ ഓഹരികള്‍ വിറ്റ് 40 ബില്യണ്‍ രൂപ സമാഹരിക്കാന്‍ ഇന്‍ഡിഗോ കഴിഞ്ഞ വര്‍ഷം പദ്ധതിയിട്ടിരുന്നു. ഓഗസ്റ്റില്‍ ബോര്‍ഡ് ഇതിന് അംഗീകാരവും നല്‍കി. പിന്നീട്‌ പ്രതിസന്ധിയില്‍നിന്ന് വീണ്ടെടുക്കല്‍ തുടങ്ങിയതോടെ ഈ പദ്ധതി ഉപേക്ഷിച്ചു. എന്നാല്‍ വീണ്ടും മൂലധനം യര്‍ത്താന്‍ ബോര്‍ഡ് ആലോചിക്കുന്നുണ്ട്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it