നഷ്ടത്തിലായ കമ്പനികള്‍ക്ക് സിഎസ്ആര്‍ ഇളവ്, യോഗ്യത ഓരോവര്‍ഷവും പരിശോധിക്കും
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് സിഎസ്ആര്‍ ( Corporate Social Responsibility) പ്രവര്‍ത്തനങ്ങളില്‍ ഇളവ് അനമുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. തൊട്ടുമുന്നത്തെ സാമ്പത്തിക വര്‍ഷം കമ്പനി നേടിയ അറ്റാദായം പരിശോധിച്ചാവും ഇളവുകള്‍ നല്‍കുക. ഇത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ കേന്ദ്രം പുറത്തിറക്കി. അതേ സമയം ഇളവുകല്‍ ലഭിച്ചാലും തൊട്ട് മുന്‍വര്‍ഷത്തേതില്‍ നിന്ന് മിച്ചം വന്ന സിഎസ്ആര്‍ തുക കമ്പനികള്‍ വിനിയോഗിച്ചിരിക്കണം.
ലാഭം പരിഗണിച്ച് സിഎസ്ആര്‍ യോഗ്യത ലഭിച്ച കമ്പനികള്‍ക്കാണ് ഈ ഇളവുകള്‍. കൂടാതെ കമ്പനികളുടെ സിഎസ്ആര്‍ യോഗ്യത ഓരോ വര്‍ഷവും പരിശോധിക്കും. നിലവില്‍ യോഗ്യത പരിശോധിക്കുന്നത് മൂന്ന് വര്‍ഷത്തെ ഇടവേളയിലാണ്. 5 കോടി രൂപയുടെ അറ്റാദായം, 500 കോടിയുടെ ആസ്തി, 1000 കോടിയുടെ വിറ്റുവരവ് എന്നീ യോഗ്യതകളില്‍ ഏതെങ്കിലും ഒന്ന് നേടുന്ന കമ്പനികളാണ് സിഎസ്ആര്‍ നിയമത്തിന് കീഴില്‍ വരുന്നത്. കമ്പനികളുടെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ടിന്റെ ഫോര്‍മാറ്റിലും കേന്ദ്രം മാറ്റം കൊണ്ടുവന്നിട്ടുണ്ട്.
ഇനി മുതല്‍ ചെലവഴിച്ച ആകെ തുക മാത്രം രേഖപ്പെടുത്തിയാല്‍ മതി. സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ നല്‍കേണ്ടതില്ല. അതേ സമയം കമ്പനീസ് (അക്കൗണ്ട്‌സ്) ഭേദഗതി 2022 പ്രകാരം സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍, ചിലവഴിക്കപ്പെടാത്ത ഫണ്ട് തുടങ്ങിയവയുടെ വിശദാംശങ്ങള്‍ കമ്പനികള്‍ നല്‍കേണ്ടതുണ്ട്. സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഇംപാക്ട് ആസസ്‌മെന്റ് തുകയും വര്‍ധിപ്പിച്ചിട്ടുണ്ട്. സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വിനോയിക്കാവുന്ന ആകെ ഫണ്ടിന്റെ 2 ശതമാനം വരെ ഇംപാക്ട് ആസസ്‌മെന്റിനായി വകയിരുത്താം.