'ഹമ്മി ടം' എങ്ങനെയാണ് രുചിലോകത്ത് വ്യത്യസ്തരാകുന്നത് ?

നാവിലലിഞ്ഞു പോകുന്ന കേക്കിന്‍ രുചിയുടെ മലയാളി ബ്രാന്‍ഡിന് ഇനി പുതിയ നാമം- ഹമ്മി ടം. മൂന്നു വര്‍ഷത്തിലേറെയായി മലപ്പുറത്തെ പെരിന്തല്‍മണ്ണയിലും സമീപങ്ങളിലും 'ഡെര്‍ബി കേക്ക്‌സ്' എന്ന പേരില്‍ നിറഞ്ഞു നിന്ന ബ്രാന്‍ഡാണ് ഇനി പുതിയ പേരില്‍, പുതിയ രൂപത്തില്‍ ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തുക.

കേക്കിന് പുറമേ ബര്‍ഗര്‍, പിസ്സ, ഫ്രൈഡ് ചിക്കന്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുമായാകും ഹമ്മി ടം പുതിയ കഫേകള്‍ തുറക്കുക.
വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലാണ് സംരംഭം. ഇതിന്റെ ഭാഗമായാണ് ഡെര്‍ബി കേക്ക്സിനു പകരം ഹമ്മി ടം എന്ന, കാലഘട്ടത്തിന് കൂടുതല്‍ യോജിക്കുന്ന പേരു നല്‍കിയത്. സംരംഭത്തിലും അതിന്റേതായ മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമത്തിലാണ് ഉടമകളായ മുഹമ്മദലി സികെയും കെ മുഹമ്മദ് ഫായിസും. ബര്‍ഗറും ഫ്രൈഡ് ചിക്കനും ഉള്‍പ്പെടെ പുതിയ കാലം ആവശ്യപ്പെടുന്ന പുതു ഉല്‍പ്പന്നങ്ങളുമായി കൂടുതല്‍ കഫെകള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍.
നേരത്തെ തന്നെ ഹോം ഡെലിവറി സംവിധാനം ഒരുക്കിയിട്ടുള്ള ഹമ്മി ടം, കൂടുതല്‍ ആളുകളിലേക്ക് എത്തുകയെന്ന ലക്ഷ്യത്തോടെ പ്രാദേശിക മൊബീല്‍ ആപ്ലിക്കേഷനുകളിലൂടെയുള്ള വില്‍പ്പനയും നടത്തുന്നുണ്ട്.
ഒരു ദിവസം പോലും കട അടയ്ക്കില്ലെന്ന തീരുമാനത്തിന്റെ ഭാഗമായി കോവിഡ് കാലത്ത് പോലും എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിച്ചു ഈ സ്ഥാപനം. ഉപഭോക്താക്കള്‍ എന്തിനു കേക്ക് വാങ്ങുന്നു എന്ന് കൃത്യമായി പഠിച്ച് അതിനനുസരിച്ചുള്ള കേക്ക് നിര്‍മിച്ചുനല്‍കാന്‍, പരിചയസമ്പന്നനായ ഷെഫ് കൂടിയായ മുഹമ്മദലിക്കും സംഘത്തിനും കഴിയുന്നു എന്നതാണ് ഈ സംരംഭത്തിന്റെ വിജയം.
സംരംഭകന്‍, മോട്ടിവേഷണല്‍ സ്പീക്കര്‍
സംരംഭകന്‍ എന്ന നിലയില്‍ മാത്രമല്ല, വളര്‍ന്നുവരുന്ന പുതുതലമുറയ്ക്ക് വ്യക്തിത്വവികാസ പരിശീലനവും കരിയര്‍ ഗൈഡന്‍സും നല്‍കുന്ന മികച്ച പ്രചോദനാത്മക പ്രഭാഷകന്‍ എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുണ്ട് മുഹമ്മദലി. കൂടാതെ ബേക്കറിക്കൂട്ടം എന്ന ഷെഫുമാരുടെ കൂട്ടായ്മ രൂപീകരിച്ച് പരിശീലന ക്ലാസുകളും നല്‍കുന്നുണ്ട്.
വിവരങ്ങള്‍ക്ക്: ഫോണ്‍: 8921022381, ഇമെയ്ല്‍: info@hummytum.com.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it