അഗ്രിപ്രണറാകാം; ഹരിത നൈപുണ്യ വികസനത്തില്‍ പരിശീലനം നേടാന്‍ ഒക്ടോബര്‍ 25 വരെ അപേക്ഷിക്കാം

അഗ്രി സ്റ്റാര്‍ട്ടപ്പ് എന്ന മോഹമാണോ നിങ്ങളുടെ ഉള്ളില്‍, അഥവാ അഗ്രി പ്രണര്‍ ആകുക എന്നതാണോ നിങ്ങളുടെ ആഗ്രഹം. എന്നാലിതാ അഗ്രികള്‍ച്ചര്‍ മേഖലയില്‍ സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിലെ പരിസ്ഥിതി വിവരണകേന്ദ്രത്തിന്റെ പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാം. മേഖലയില്‍ വേണ്ടി വരുന്ന പ്രൊഫഷണല്‍ അറിവുകള്‍ സ്വായത്തമാക്കാന്‍ ഈ പരിശീലനം ഏറെ പ്രയോജനപ്രദമാണ്. കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ സഹായധനത്തോടെ ഹരിത നൈപുണ്യവികസന പരിശീലനപദ്ധതി നടപ്പാക്കുകയാണ് അഗ്രികള്‍ച്ചര്‍ ആന്‍ഡ് പരിസ്ഥിതി ശാസ്ത്ര സാങ്കേതിക വകുപ്പ്. കോഴ്സ്, യോഗ്യത, പരിശീലനം സംഘടിപ്പിക്കുന്ന സ്ഥാപനം, സമയം എന്നിവയാണ് ചുവടെ:

പ്ലാന്റ് ടിഷ്യൂകള്‍ച്ചര്‍ സാങ്കേതിക വിദ്യകളും പ്രായോഗികതയും: ശാസ്ത്രബിരുദം, തിരുവനന്തപുരം പാലോട് ജവാഹര്‍ലാല്‍ നെഹ്രു ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, 320 മണിക്കൂര്‍

ആവാസ വ്യവസ്ഥാ സേവനങ്ങളുടെ മൂല്യനിര്‍ണയവും ഹരിത ജി.ഡി.പി.യും: ബിരുദം, തൃശ്ശൂര്‍ പീച്ചി കേരള വനഗവേഷണ കേന്ദ്രം, 105 മണിക്കൂര്‍.

അന്തരീക്ഷ മലിനീകരണം കണ്ടുപിടിക്കുക-മണ്ണ് മലിനീകരണം: ശാസ്ത്രത്തില്‍ ബിരുദം/എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമ, തൃശ്ശൂര്‍ പീച്ചി കേരള വനഗവേഷണ കേന്ദ്രം, 200 മണിക്കൂര്‍.

ജല ബജറ്റിങ്ങും ഓഡിറ്റിങ്ങും: ബിരുദം, കോഴിക്കോട് കുന്നമംഗലത്തുള്ള ജലവിഭവ വികസന വിനിയോഗ കേന്ദ്രം, 200 മണിക്കൂര്‍.

എന്‍.ടി.എഫ്.പി.കളുടെ വാല്യൂ അഡിഷന്‍ ആന്‍ഡ് മാര്‍ക്കറ്റിങ് (ചെടി ഉത്പത്തി) -മുള കരകൗശലവൃത്തി: ചുരുങ്ങിയ വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമില്ല. തൃശ്ശൂര്‍ പീച്ചിയിലെ കേരള വനഗവേഷണകേന്ദ്രം, 400 മണിക്കൂര്‍.

അന്തരീക്ഷ മലിനീകരണം കണ്ടുപിടിക്കുക - വായു, ജലമലിനീകരണം: ശാസ്ത്രത്തില്‍ ബിരുദം/എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമ, കോഴിക്കോട് കുന്നമംഗലം ജലവിഭവ വികസന വിനിയോഗകേന്ദ്രം, 260 മണിക്കൂര്‍.

ഈറ (മുള)യുടെ പ്രചാരണവും കാര്യനിര്‍വഹണവും: 12-ാം തരം വിജയിച്ചവര്‍ക്ക്, തൃശ്ശൂര്‍ പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രം, 240 മണിക്കൂര്‍.

വന്യ കീടശാസ്ത്രപഠനവും കീടനിയന്ത്രണവും: ബിരുദം, തൃശ്ശൂര്‍ പീച്ചി കേരള വനഗവേഷണ കേന്ദ്രം, 216 മണിക്കൂര്‍

ക്വാളിറ്റി പ്ലാന്റിങ് മെറ്റീരിയല്‍ പ്രൊഡ്യൂസര്‍: 10-ാം ക്ലാസ് വിജയം, തിരുവനന്തപുരം പാലോട് ജവാഹര്‍ലാല്‍ നെഹ്രു ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, 240 മണിക്കൂര്‍.

പരിശീലനം സൗജന്യമാണ്. തിരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരിശീലനകാലയളവില്‍ താമസസൗകര്യവും ഭക്ഷണവും സൗജന്യമായിരിക്കും.

അപേക്ഷ www.gsdp-envis.gov.in മുഖേന സമര്‍പ്പിക്കാം.

അവസാന തീയതി: ഒക്ടോബര്‍ 25.

വിവരങ്ങള്‍ക്ക്: 0471-2548210, envkerala@gmail.com, www.kerenvis.nic.in

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it