ഉദ്യോഗത്തട്ടിപ്പില്‍ വിഴരുത്: ഇസ്റോയുടെ മുന്നറിയിപ്പ്

ഐ എസ് ആര്‍ ഒ (ഇസ്റോ) യില്‍ ഉദ്യോഗം വാഗ്ദാനം ചെയ്തു

തട്ടിപ്പു ശ്രമങ്ങള്‍ നടക്കുന്നതിനെതിരെ ഔദ്യോഗിക മുന്നറിയിപ്പ്. ഐ എസ്

ആര്‍ ഒ യുടെ കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് സന്ദര്‍ശനം സംഘടിപ്പിക്കാമെന്ന

വാഗ്ദാനവുമായുള്ള കബളിപ്പിക്കലുകളും ശ്രദ്ധയില്‍ പെട്ടിട്ടുള്ളതായി ഇതു

സംബന്ധിച്ച പത്രക്കുറിപ്പില്‍ പറയുന്നു.

'ചില

ഏജന്‍സികള്‍ ഇസ്റോയുടെ പേരില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ

ക്ഷണിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ബഹിരാകാശ വകുപ്പിന്

കീഴിലുള്ള കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇസ്റോ, റിക്രൂട്ട്‌മെന്റ്

നടത്തുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് ഇന്ത്യാ ഗവണ്‍മെന്റ്

പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് പാലിക്കുന്നത്, ' ഇസ്റോ

പ്രസ്താവനയില്‍ പറഞ്ഞു.

'ചില ഏജന്‍സികള്‍

ഇസ്റോ സെന്ററുകളിലേക്ക് ടൂര്‍ / സന്ദര്‍ശനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും

ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഏതെങ്കിലും ഇസ്റോ കേന്ദ്രം

സന്ദര്‍ശിക്കുന്നതിനു സൗകര്യമൊരുക്കാന്‍ ഇസ്റോ ഒരു ഏജന്‍സികളെയും

ചുമതലപ്പെടുത്തിയിട്ടില്ല. ഇത്തരം സംഭവങ്ങള്‍ക്ക് ഇസ്റോ

ഉത്തരവാദിയായിരിക്കില്ല.'

ഏതെങ്കിലും

തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട ഇസ്റോ സെന്ററിന്റെ

വെബ്സൈറ്റുമായി പരസ്യങ്ങളുടെ ആധികാരികത പരിശോധിക്കണം. അല്ലെങ്കില്‍

വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന കോണ്‍ടാക്റ്റ് നമ്പറുകളില്‍ കേന്ദ്രവുമായി

ബന്ധപ്പെടണം - ലോകത്തിലെ ഏറ്റവും വലിയ ആറ് ബഹിരാകാശ ഏജന്‍സികളിലൊന്നായ

ഇസ്റോ ഓര്‍മ്മിപ്പിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it