ഇങ്ങനെ റെസ്യൂമെ തയാറാക്കൂ; സ്വപ്ന ജോലി കൈയെത്തിപ്പിടിക്കാം

ജോലി വേണമെന്ന് തോന്നുമ്പോള്‍ കംപ്യൂട്ടറില്‍ കിടക്കുന്ന പഴയ റെസ്യൂമെ പൊടി തട്ടിയെടുത്ത് ജോലിക്കപേക്ഷിക്കുകയാണ് പലരുടെയും പതിവ്. ചില പുതിയ വിവരങ്ങള്‍ അതില്‍ ചേര്‍ത്തെന്നിരിക്കും. എന്നാല്‍ ഈ രീതി നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലി നേടിത്തരണമെന്നില്ല. റെസ്യൂമെ നിങ്ങളുടെ കണ്ണാടിയാണ്. നിങ്ങളെ അറിയാത്ത, ഇതുവരെ കണ്ടിട്ടില്ലാത്ത തൊഴില്‍ദാതാവിനു മുന്നില്‍ നിങ്ങളെ പ്രതിനിധീകരിക്കുകയാണ് റെസ്യൂമെയുടെ കടമ. അത് ഏറ്റവും ആകര്‍ഷണീയമാക്കാന്‍ അല്‍സമയം മാറ്റിവെക്കൂ. റെസ്യൂമെ മികച്ചതാക്കാനുള്ള ചില വഴികള്‍ ഇതാ :

 • എന്തൊക്കെ റെസ്യുമെയില്‍ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കുകയാണ് ആദ്യപടി
 • പെഴ്സണല്‍ ഇന്‍ഫര്‍മേഷന്‍ നിര്‍ബന്ധമാണ്. പക്ഷേ അവശ്യവിവരങ്ങളും നിങ്ങളെ ബന്ധെപ്പടാനുള്ള വിവരങ്ങളും മാത്രമായി അത് ചുരുക്കുക.
 • വിവരങ്ങളെല്ലാം ശേഖരിച്ച ശേഷം എക്സ്പീരിയന്‍സ്, എഡ്യൂക്കേഷന്‍,other intrests, എന്ന ക്രമത്തില്‍ കൊടുക്കാം. എക്സ്പീരിയന്‍സ് കൊടുക്കുമ്പോള്‍ ഓരോ ജോലിയിലും നിങ്ങളുടെ പദവി, തൊഴില്‍ദാതാവ്, സ്ഥലം, എത്രനാള്‍ ജോലി ചെയ്തു എന്നീ വിവരങ്ങള്‍ പ്രത്യേകം കൊടുക്കണം.
 • നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട കീ വേര്‍ഡ്സ് റെസ്യൂമെയില്‍ ഉള്‍പ്പെ ടുത്തുന്നത് റിക്രൂട്ട്മെൻറ് കണ്‍സള്‍ട്ടന്റുകളുടെ ജോലി എളുപ്പമാക്കും. അവര്‍ നിശ്ചിത ജോലിക്ക് വേണ്ടി സെര്‍ച്ച് ചെയ്യുമ്പോള്‍ നിങ്ങളുടെ റെസ്യൂമെ വരാന്‍ കീ വേര്‍ഡ്സ് സഹായിക്കും.
 • എഡ്യൂക്കേഷന്‍ എന്ന തലക്കെട്ടില്‍ ഒരു പട്ടികയായി വിവരങ്ങള്‍ കൊടുക്കുന്നത് നന്നായിരിക്കും. പഠിച്ച സ്ഥാപനത്തിന്റെ പേര്, ഡിഗ്രി/സര്‍ട്ടിഫിക്കറ്റ്, സ്പെഷലൈസേഷന്‍, നിങ്ങളുടെ പ്രകടനം, എന്തെങ്കിലും സ്‌കോളര്‍ഷിപ്പ്, അവാര്‍ഡ് എന്നിവ കിട്ടിയിട്ടുണ്ടെങ്കില്‍ അത്… തുടങ്ങിയ വിവരങ്ങള്‍ ഈ പട്ടികയില്‍ ചേര്‍ക്കാം. വര്‍ക്ക് എക്സ്പീരിയന്‍സിന് താഴെയായി വേണം വിദ്യാഭ്യാസ യോഗ്യതകള്‍ നല്‍കാന്‍.
 • അഡീഷണല്‍ ഇന്‍ഫര്‍മേഷന്‍ എന്ന വിഭാഗത്തില്‍ വിവിധ അസോസിയേഷനുകളില്‍ നിങ്ങള്‍ക്കുള്ള സ്ഥാനം, കായിക മികവ്, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെ നല്‍കാം.
 • നിങ്ങളുടെ നേട്ടങ്ങളുടെ (Achievements) പട്ടിക കൊടുക്കാം. ഓരോന്നിന്റെയും ചലഞ്ച്, ആക്ഷന്‍, റിസല്‍ട്ട് (CAR) എന്ന രീതിയില്‍ കാര്യമാത്ര പ്രസക്തമായാകണം കൊടുക്കേണ്ടത്.
 • നിങ്ങളുടെ ബലഹീനതകള്‍ ഒരിക്കലും റെസ്യൂമെയില്‍ മുഴച്ചുനില്‍ക്കരുത്. വിദ്യാഭ്യാസയോഗ്യതകള്‍, എക്സ്പീരിയന്‍സ് എന്നിവ കൊടുക്കുമ്പോള്‍ റിവേഴ്സ് ക്രോണോളജിക്കല്‍ ഓര്‍ഡറില്‍ അതായത് അവസാനത്തേത് ആദ്യം എന്ന രീതിയിലാണ് സാധാരണയായി കൊടുക്കാറുള്ളത്. നിങ്ങളുടെ കരിയര്‍ വളര്‍ച്ച ഒറ്റനോട്ടത്തില്‍ തൊഴില്‍ദാതാവിന് മനസിലാകാന്‍ ഇത് സഹായിക്കും.
 • നിങ്ങള്‍ അപേക്ഷിക്കുന്ന ജോലിക്ക് വേണ്ട നിങ്ങളുടെ കഴിവുകള്‍ക്കായിരിക്കണം പ്രാധാന്യം കൊടുക്കേണ്ടത്.
 • പ്രൊഫഷണലിസവും ലാളിത്യവും റെസ്യൂമെയില്‍ പ്രധാനമാണ്. ഫാന്‍സി ഡിസൈനുകള്‍ ഒഴിവാക്കുക
 • റെസ്യൂമെയില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ഫോണ്ട് പോലും പ്രധാനമാണ്. കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്യുമ്പോള്‍ ഏരിയല്‍ പോലുള്ള ബിസിനസ് ഫോണ്ടുകള്‍ ഉപയോഗിക്കുക. 12 പോയ്ന്റ് വലുപ്പമാണ് വേണ്ടത്.
 • ബുള്ളറ്റിട്ട് വിവരങ്ങള്‍ കൊടുക്കാം. കുത്തിനിറയ്ക്കാതെ വരികള്‍ക്കിടയില്‍ ആവശ്യത്തിന് സ്പേസ് കൊടുക്കുക
 • അനേകം പേജുകളുള്ള റെസ്യൂമെയുടെ അവസാനത്തെ പേജിന്റെ മുക്കാല്‍ ഭാഗമെങ്കിലും എഴുതുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it