പിരിച്ചുവിടല്‍ ഏറ്റവുമധികം ബാധിക്കുന്നത് സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരെയും സെയില്‍സ് ജീവനക്കാരെയുമെന്ന് പഠനം

കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ത്യയിലെ വിവിധ കമ്പനികളില്‍ പിരിച്ചുവിടല്‍ തുടരുകയാണ്. പിരിച്ചുവിടല്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍, പ്രൊഡക്റ്റ് മാനേജര്‍മാര്‍, സെയില്‍സ്, മാര്‍ക്കറ്റിംഗ് ജീവനക്കാര്‍, ഓപ്പറേഷന്‍ റോളിലുള്ളവര്‍ക്കാണ് ഏറ്റവും കൂടുതല്‍തൊഴില്‍ നഷ്ടമായതെന്ന് മുംബൈ ആസ്ഥാനമായുള്ള തൊഴില്‍ പോര്‍ട്ടല്‍ ബിഗ് ഡോട്ട് ജോബ്സ് വ്യക്തമാക്കുന്നു. കൊവിഡ് 19നെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ മൂലം ഒരു മാസത്തിലേറെയായി ബിഗ് ഡോട്ട് ജോബ്‌സ് ഡാറ്റ, ഇന്ത്യയിലെ പിരിച്ചുവിടലുകള്‍ നിരീക്ഷിക്കുന്നു. ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ജീവനക്കാരില്‍ 23% സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരും പ്രൊഡക്റ്റ് മാനേജര്‍മാരുമാണ്. ഇവര്‍ക്കൊപ്പം തന്നെ 23% സെയില്‍സ്, മാര്‍ക്കറ്റിംഗ് ജീവനക്കാരുമുണ്ട്. ഇവരുടെ പഠനം ചൂണ്ടിക്കാട്ടുന്നു.

ഓപ്പറേഷണല്‍ റോളിലുള്ളവര്‍ 20% ജീവനക്കാരും പിരിച്ചുവിടല്‍ നേരിട്ടു. ഡാറ്റ അനുസരിച്ച്, മേഖലകളിലുടനീളം പിരിച്ചുവിട്ട 3,000 ജീവനക്കാരുടെ സാമ്പിളില്‍ നിന്ന് വിശകലനം ചെയ്തു. ഓയോ, ബ്ലാക്ക്ബക്ക്, ട്രീബോ, അക്കോ, ഫാബ് ഹോട്ടല്‍സ്, മീഷോ, ഷട്ടില്‍, കാപില്ലറി, നിക്കി.ഐ, സ്വിഗ്ഗി, ഫെയര്‍പോര്‍ട്ടല്‍ എന്നിവയുള്‍പ്പടെ ഒന്നലധികം ഇന്റര്‍നെറ്റ് ബിസിനസുകള്‍ ശരാശരി താല്‍ക്കാലിക ജീവനക്കാര്‍ ഉള്‍പ്പടെ 30 ശതമാനം ജീവനക്കാരെ വെട്ടിക്കുറച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എഡ്-ടെക്, ഗെയിമിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങിയ മേഖലകള്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും അവരുടെ ടീമുകളെ നല്ല രീതിയില്‍ വളര്‍ത്തിയെടുക്കുകയും ചെയ്യുന്നു. സോഫ്റ്റ്വെയര്‍ എഞ്ചിനീയറിംഗ് റോളിലും പരമാവധി ഡിമാന്‍ഡ് കാണപ്പെടുന്നു. ചെലവുകുറഞ്ഞ പ്രതിഭകളുടെ ലഭ്യത, ആവശ്യകതകളുള്ള ഹെല്‍ത്ത് കെയര്‍, ഇന്‍ഡോര്‍ എന്റര്‍ടൈന്‍മെന്റ് തുടങ്ങിയ വ്യവസായങ്ങള്‍ നിയമനം വര്‍ദ്ധിപ്പിക്കുന്നതും ഇവര്‍ വിലയിരുത്തുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it