Begin typing your search above and press return to search.
നിങ്ങള്‍ ഇന്‍ഷുറന്‍സ് ഏജന്റാണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
ഒരു ഇന്‍ഷുറന്‍സ് ഏജന്റ് ആദ്യം തന്നെ അയാളെ വില്‍ക്കണം അതിനുശേഷമാണ് പോളിസി വില്‍ക്കേണ്ടത് എന്നത് ഇന്‍ഷുറന്‍സ് മേഖലയിലെ പഴയ ശൈലിയാണ്. ഇപ്പോഴും പ്രസക്തമായ ഈ ശൈലിക്കൊപ്പം ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇതാ.
- എപ്പോഴും ഉയര്‍ന്ന ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കുക, അപ്പോഴേ നിങ്ങള്‍ക്ക് അതിന്റെ അടുത്തെങ്കിലും എത്താന്‍ സാധിക്കൂ.
- പോളിസി വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ആളുകളുടെ കുടുംബ പശ്ചാത്തലവും സാമ്പത്തിക പശ്ചാത്തലവും കൃത്യമായി അറിഞ്ഞിരിക്കണം.
- വില്‍ക്കാന്‍ പോകുന്ന പോളിസിയെക്കുറിച്ച് എല്ലാ കാര്യങ്ങളും അറിയണം. അതോടൊപ്പം പ്രധാനമാണ് അതേ മേഖലയിലെ മറ്റ് പോളിസികളെക്കുറിച്ചും അറിവുണ്ടായിരിക്കുക എന്നത്.
- ഏജന്റ് ഒരിക്കലും അത്യാഗ്രഹിയാകരുത്. ഇന്‍ഷുറന്‍സ് ഏജന്റ് പോളിസി വില്‍പന ഒരു 'സൈഡ് ബിസിനസായി' മാത്രം കാണരുത്. അങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളുടെ 100 ശതമാനം അതിനായി നല്‍കാന്‍ കഴിഞ്ഞു എന്നുവരില്ല.
- ഉപഭോക്താക്കള്‍ക്ക് മോഹനവാഗ്ദാനങ്ങള്‍ കൊടുക്കാതിരിക്കുക, യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ലക്ഷ്യങ്ങളാണ് ഉപഭോക്താവിന് നല്‍കേണ്ടത്. സ്വന്തം ടാര്‍ഗറ്റ് തികയ്ക്കാനല്ല ഏജന്റ് പോളിസി വില്‍ക്കേണ്ടത് മറിച്ച് ഉപഭോക്താവിന്റെ ആവശ്യം അനുസരിച്ചാണ്.
- ഏജന്റിന്റെ പൊതുജന സമ്പര്‍ക്കം എത്ര നന്നാകുന്നുവോ അത്ര നല്ല രീതിയില്‍ അയാള്‍ക്ക് ബിസിനസ് ചെയ്യാന്‍ സാധിക്കും. ഏജന്റ് 'പിആര്‍ മാന്‍' ആയിരിക്കണം. ഇന്‍ഷുറന്‍സ് ഏജന്റിന് സാമ്പത്തിക അച്ചടക്കം ഉണ്ടാകണം.
- പോളിസി വില്‍ക്കല്‍ എന്ന ഒറ്റ ലക്ഷ്യം മാത്രമല്ല ഏജന്റിന് ഉണ്ടായിരിക്കേണ്ടത്. ഉപഭോക്താവിന് തുടര്‍ സേവനങ്ങള്‍ നല്‍കാന്‍ അയാള്‍ക്ക് ബാധ്യതയുണ്ട്.
- വസ്ത്രധാരണത്തിലും സംഭാഷണരീതിയിലും ഏജന്റ് മികവ് പുലര്‍ത്തണം. മറ്റുള്ളവര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന രീതിയില്‍ സംസാരിക്കുന്ന ഏജന്റിന്റെ കൈയില്‍ നിന്ന് ആരും പോളിസി വാങ്ങില്ല.
- ഏജന്റ് സാമൂഹ്യഫോറങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണം. ബന്ധങ്ങള്‍ വളര്‍ത്തുന്നതിലൂടെ ബിസിനസ് വളര്‍ത്തുക എളുപ്പമാണ്.
- ഇന്‍ഷുറന്‍സ് ഏജന്റ് സമൂഹത്തില്‍ വിശ്വാസ്യതയുളള ആളായിരിക്കണം.
Next Story
Videos