കയറ്റ്മതി കൂടി;കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.

ഇന്ത്യയിലെ കയറ്റുമതി രംഗത്ത് ഈ ജൂലൈ ഓഗസ്റ്റ് ഒഴിച്ചാൽ സുസ്ഥിരമായ വളർച്ചയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

എഞ്ചിനീയറിംഗ് സാധനങ്ങൾ, പെട്രോളിയം ഉത്പന്നങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, സമുദ്ര ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ്, തുണിത്തരങ്ങൾ തുടങ്ങിയ മേഖലകളിലെ മികച്ച പ്രകടനം ആണ് കയറ്റ് മതി രംഗത്ത് ഉണ്ടായത്.
ചൊവ്വാഴ്ച പുറത്തിറക്കിയ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം വർഷം തോറും 45.76 ശതമാനം ഉയർച്ചയാണ് ( $ 33.28 ബില്ല്യൺ)യാണ് കയറ്റുമതിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.എന്നാൽ 2021 ഓഗസ്റ്റിലെ കയറ്റുമതി 2021 ജൂലൈയിലെ കയറ്റുമതിയേക്കാൾ 5 ശതമാനം കുറവാണ്( 35.17 ബില്യൺ ഡോളർ).
കയറ്റുമതി കൂടുന്നതനുസരിച്ചു ഇറക്കുമതിയും കൂടിയിട്ടുണ്ട്.
2021 ഓഗസ്റ്റിലെ ഇറക്കുമതി 51.72 ശതമാനം ഉയർന്ന് 47.09 ബില്യൺ ഡോളറിലെത്തി.സ്വർണം, പെട്രോളിയം, സസ്യ എണ്ണ, മുത്തുകൾ, വിലയേറിയതും വില കുറഞ്ഞതുമായ കല്ലുകൾ, യന്ത്രങ്ങൾ, ഇരുമ്പ്, ഉരുക്ക്, കോക്ക്എന്നിവയുടെ ഇറക്കുമതിയാണ് ഉയർന്നത്.
കേന്ദ്രം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2021 ഓഗസ്റ്റിലെ വ്യാപാര തുലനാവസ്ഥ ( രാജ്യത്തിന്റെ കയറ്റുമതി മൂല്യവും ഒരു നിശ്ചിത കാലയളവിലെ ഒരു രാജ്യത്തിന്റെ ഇറക്കുമതിയുടെ മൂല്യവും തമ്മിലുള്ള വ്യത്യാസം) 13.81 ബില്യൺ ഡോളറായിരുന്നു, 2020 ഓഗസ്റ്റിലെ 8.20 ബില്യൺ ഡോളറിൽ നിന്ന് ഇത് 68.3 ശതമാനം കുറവാണ്.
2021 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിലെ കയറ്റുമതികളുടെ മൂല്യം 164.10 ബില്യൺ ഡോളറിലെത്തിയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 67.33 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. 2021 ഏപ്രിൽ-ആഗസ്റ്റ് കാലയളവിൽ ഇറക്കുമതി 80.89 ശതമാനം വളർച്ചയോടെ 219.63 ബില്യൺ ഡോളറിലെത്തി.ഇന്ത്യയിലെ പ്രധാന കയറ്റുമതി വിപണികളിൽ സുസ്ഥിരമായ വളർച്ചയാണ് ഇത് കാണിക്കുന്നത്.
2021 സെപ്റ്റംബർ അവസാനിക്കുമ്പോൾ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി 98 ബില്യൺ ഡോളറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഇന്ത്യയുടെ ഏപ്രിൽ-സെപ്റ്റംബർ കയറ്റുമതി 193 ബില്യൺ ഡോളറിലേക്ക് പോവുകയും, കേന്ദ്രം നിശ്ചയിച്ച 200 ബില്യൺ ഡോളറിന്റെ ആനുപാതിക ലക്ഷ്യത്തോട് ഏറെ അടുക്കുകയും ചെയ്യും.
കയറ്റുമതി വളർച്ചയിൽ പല തൊഴിൽ മേഖലകളുടെയും സംഭാവനകൾ ഉള്ളതിനാൽ രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.


Related Articles
Next Story
Videos
Share it