കൊച്ചി നിറ്റ ജലാറ്റിന്‍ കമ്പനിയില്‍ പൊട്ടിത്തെറി: ഫോറന്‍സിക് പരിശോധന ഇന്ന്
കേരളത്തിലെ പ്രമുഖ ലിസ്റ്റഡ് കമ്പനിയായ കാക്കനാട് കിന്‍ഫ്രയിലെ നിറ്റ ജലാറ്റിന്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ജീവനക്കാരന്‍ മരിച്ചു. കരാര്‍ ജീവനക്കാരനായ പഞ്ചാബ് മൊഹാലി സ്വദേശി രാജന്‍ ഔറങ്കാണ് മരിച്ചത്. രാത്രി എട്ടു മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താന്‍ ഫോറന്‍സിക് പരിശോധന ഇന്ന് നടത്തും.
കമ്പനിയിലെ സ്ഫോടനത്തില്‍ മരിച്ച പഞ്ചാബ് സ്വദേശിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. സംഭവത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. ഇവരെ കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. തൊഴിലാളികള്‍ കാന്റീനില്‍ പോയി മടങ്ങും വഴിയായിരുന്നു അപകടം. ഫയര്‍ഫോഴ്സ് ഉള്‍പ്പടെയുള്ളവ സ്ഥലത്തെത്തി തീയണച്ചു. രാവിലെ നിറ്റ ജലാറ്റിന്‍ ഓഹരികല്‍ 1.8% താഴ്ന്നിരുന്നെങ്കിലും നിലവില്‍ 1.11% ഇടിഞ്ഞ് 811 രൂപയില്‍ (10:27 am) വ്യാപാരം പുരോഗമിക്കുന്നു.