ചിപ്പ് നിര്‍മ്മാണം: ഇന്ത്യയില്‍ ₹16,500 കോടിയുടെ നിക്ഷേപത്തിന് ഫോക്സ്‌കോണ്‍

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 16,500 കോടി രൂപ നിക്ഷേപിക്കാന്‍ നോക്കുന്നതായി തായ്‌വാനീസ് ഇലക്ട്രോണിക് ചിപ് നിര്‍മാണ കമ്പനിയായ ഫോക്സ്‌കോണ്‍. ആപ്പിളിന് വേണ്ടി ഐഫോണുകള്‍ കരാറടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന കമ്പനികളില്‍ പ്രമുഖരാണ് ഫോക്സ്‌കോണ്‍.

കേന്ദ്രസര്‍ക്കാരിന്റെ ഉല്‍പാദന ബന്ധിത ആനുകൂല്യം (പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്) പദ്ധതിയുടെ ഗുണഭോക്താവ് കൂടിയാണ് ഫോക്സ്‌കോണ്‍. ചൈനയില്‍ നിന്ന് മാറി ഒരു ബദല്‍ ഉത്പാദന വിതരണ ശൃംഖലയ്ക്കായി തെരയുന്ന സമയത്താണ് 'സെമിക്കോണ്‍ ഇന്ത്യ 2023' ഇവന്റില്‍ ഫോക്സ്‌കോണിന്റെ പ്രഖ്യാപനം.

തമിഴ്നാട്ടില്‍ പുതിയ പ്ലാന്റ്

ഗുജറാത്തില്‍ ഒരു സെമികണ്ടക്ടര്‍ യൂണിറ്റ് സ്ഥാപിക്കുന്നതിനായി വേദാന്തയുമായുള്ള 1,60,000 കോടി രൂപയുടെ സംയുക്ത സംരംഭത്തില്‍ നിന്ന് അടുത്തിടെ കമ്പനി പിന്‍മാറിയിരുന്നു. ഇലക്ട്രോണിക് ഘടകങ്ങള്‍ക്കായി ഒരു പുതിയ പ്ലാന്റ് നിര്‍മ്മിക്കുന്നതിനായി തമിഴ്നാട്ടില്‍ 1650 കോടി രൂപ വരെ നിക്ഷേപിക്കാന്‍ ഫോക്സ്‌കോണ്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related Articles
Next Story
Videos
Share it