ഗെയ്ല്‍ ഓഹരികള്‍ തിരികെ വാങ്ങല്‍: നിക്ഷേപകര്‍ക്കെങ്ങനെ നേട്ടം ഉണ്ടാക്കാം

പൊതുമേഖലയിലെ പ്രകൃതി വാതക കമ്പനിയായ ഗെയ്ല്‍ ലിമിറ്റഡ് (GAIL Ltd ) നിക്ഷേപകരില്‍ നിന്ന് ഓഹരികള്‍ തിരികെ വാങ്ങുന്നു. മൊത്തം 5.70 കോടി ഓഹരികള്‍ 190 രൂപ നിരക്കിലാണ് നിക്ഷേപകരില്‍ നിന്ന് തിരികെ വാങ്ങുന്നത്. ഇതിനായി കമ്പനിക്ക് ചെലവാകുന്നത് 1082.72 കോടി രൂപ. അടച്ച മൂലധനത്തിന്റെ 2.25 ശതമാനം ഓഹരികളാണ് തിരികെ വാങ്ങുന്നത്ത്.

കേന്ദ്ര സര്‍ക്കാരിന് 51.45 ശതമാനം ഓഹരി പങ്കാളിത്തം ഉള്ള ഗെയിലില്‍ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ക്ക് 19.37 % ഓഹരികളുണ്ട്.

തിരികെ വാങ്ങുന്ന അറിയിപ്പ് വന്ന മാര്‍ച്ച് 31 ന് വില 153.40-ായിരുന്നത് ഇപ്പോള്‍ 161 ലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഓഹരികള്‍ തിരികെ വാങ്ങുന്നതിന് റെക്കോര്‍ഡ് ഡേറ്റായി കണക്കാക്കുന്നത് ഏപ്രില്‍ 22 -ാണ്.

റീറ്റെയ്ല്‍ ഓഹരി നിക്ഷേപകരോട് ഗെയിലിന്റെ ഓഹരികള്‍ വാങ്ങാന്‍ ബ്രോക്കിങ് സ്ഥാപനങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. ഓരോ 100 ഓഹരികള്‍ കൈവശം ഉള്ളവരില്‍ നിന്ന് 15-20 ഓഹരികള്‍ എന്ന കണക്കിലാകും ഗെയിൽ ഓഹരികള്‍ തിരികെ വാങ്ങുക. അങ്ങനെ ഹൃസ്വ കാലയളവില്‍ വാങ്ങിയ വിലയും വിറ്റ വിലയും തമ്മിലുള്ള അന്തരം അനുസരിച്ച് നേട്ടം ഉണ്ടാക്കാന്‍ അവസരം ലഭിക്കുന്നു.

നിലവില്‍ ഗെയില്‍ ഓഹരി ബുള്ളിഷാണ്. 2021 -22 ലെ മൂന്നാം പാദത്തില്‍ വിറ്റ് വരവ് 26,145 കോടി രൂപയാണ്, നികുതിക്ക് മുന്‍പുള്ള ലാഭം 4626.78 കോടി രൂപ.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it