ഐ.ബി.സിയുടെ ബ്രാന്‍ഡ് അവാര്‍ഡ് 'ഗോഎയറി'ന്

ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ആഭ്യന്തര എയര്‍ലൈന്‍ ബ്രാന്‍ഡ് ആയി 'ഗോഎയറി 'നെ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ് കണ്‍സള്‍ട്ടിംഗ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുത്തു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഗോഎയര്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് ഇ-കൊമേഴ്സ് വൈസ് പ്രസിഡന്റ് ഷബ്‌നം സയ്യിദ്, പി.ആര്‍ - കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് ബകുല്‍ ഗാല എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് സ്വീകരിച്ചു.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ് കണ്‍സള്‍ട്ടിംഗ് കോര്‍പ്പറേഷന്റെ ഒരു വിഭാഗമായ ഐബിസി വികസിപ്പിച്ചെടുത്ത ആശയമാണ് വിശ്വസനീത മുഖമുദ്രയാക്കിയുള്ള ബ്രാന്‍ഡ് അവാര്‍ഡുകള്‍. പ്രകടനം, സേവനങ്ങളുടെ ഗുണനിലവാരം, പുതുമകള്‍, ഉപഭോക്തൃ സംതൃപ്തി, മാനേജ്‌മെന്റിന്റെ ദീര്‍ഘകാല ദര്‍ശനം, തന്ത്രങ്ങള്‍, ഭാവി ലക്ഷ്യങ്ങള്‍ എന്നിവയാണ് ഇതിനായി പരിഗണിക്കുന്നത്.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം തുടര്‍ച്ചയായി 10 മാസം ഗോ എയറിന്റെ ഓണ്‍ ടൈം പെര്‍ഫോമന്‍സ് ആണ് ഐബിസിയുടെ ഉപഭോക്തൃ സര്‍വേയില്‍ പ്രധാനമായും പരിഗണിച്ചത്.ഗോഎയര്‍ നിലവില്‍ 300 പ്രതിദിന വിമാന സര്‍വീസ് നടത്തുന്നുണ്ട്. അന്താരാഷ്ട്ര റൂട്ടുകള്‍ ഉള്‍പ്പെടെ ശക്തമായ വിപുലീകരണ പദ്ധതി തയ്യാറായിവരുന്നു.ഗോ എയറിന്റെ പ്രയത്നങ്ങള്‍ ശരിയായ ദിശയില്‍ ആണെന്നതിന്റെ സ്ഥിരീകരണമാണ് ഈ അവാര്‍ഡ് എന്ന് മാനേജിംഗ് ഡയറക്ടര്‍ ജെ വാഡിയ പറഞ്ഞു.

Related Articles
Next Story
Videos
Share it