പാപ്പരത്ത നിയമത്തിലെ പുതിയ ഭേദഗതി ചെറുകിട സംരംഭങ്ങളെ എങ്ങനെ ബാധിക്കും?

പാപ്പരത്ത നിയമത്തിന്റെ (The insolvency and Bankruptcy Code (Amendment) Ordinance 2021) പുതിയ ഭേദഗതി സൂക്ഷ്മ ചെറുകിട ഇടത്തരം ബിസിനസുകളെ പൂര്‍ണമായ മാറ്റത്തിന് വിധേയമാക്കുമോ? അറിയാം.

2021 ഏപ്രില്‍മാസം നാലാം തീയതി കേന്ദ്ര ഗവണ്‍മെന്റിന്റെ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച പാപ്പര നിയമത്തിന്റെ (The insolvency and Bankruptcy Code (Amendment) Ordinance 2021) പുതിയ ഭേദഗതി സൂക്ഷ്മ, ചെറുകിട, ഇടത്തരം (MSMEs) സ്ഥാപനങ്ങളുടെ പ്രസക്തി കണക്കിലെടുത്ത് കൊണ്ട് ഒരു പുതിയ അധ്യായം തന്നെ അത്തരം സ്ഥാപനങ്ങള്‍ക്കുവേണ്ടി കൂട്ടിച്ചേര്‍ത്തിരിക്കുന്നു. തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നതിലും, ജിഡിപിയിലേക്കുള്ള പങ്ക് നല്‍കുന്നതിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന അത്തരം സ്ഥാപനങ്ങള്‍ക്ക് ഈ കോവിഡ് 19 ന്റെ ദുരിത കാലത്ത് അഭിമുഖീകരിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ ഒരുപരിധി വരെ ലഘൂകരിക്കുന്നതിന് വേണ്ടിയാണ് ചാപ്റ്റര്‍ III A എന്ന ഒരു പുതിയ അധ്യായം Pre-packaged insolvancy Resolutiom process എന്ന പേരില്‍ പാപ്പരത്ത നിയമത്തില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. എങ്ങനെയാണ് ഈ പുതിയ ഭോദഗതി സൂക്ഷ്മ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് ഗുണകരമാകുന്നത്.

1. കമ്പനി രൂപത്തില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് പ്രി പാക്കേജ്ഡ് പാപ്പരത്ത പരിഹാര പ്രക്രിയ (Pre-packaged insolvancy Resolutiom procsse) വഴി പാപ്പരത്തം പരിഹരിക്കുന്നതിനുവേണ്ടി, ഭാവിയില്‍ നല്ല രീതിയില്‍ സ്ഥാപനം മുന്നോട്ട് കൊണ്ടുപോകുന്നതിനുവേണ്ടി നാഷണല്‍ കമ്പനി നിയമ ട്രിബ്യൂണല്‍ (NCLT) മുമ്പാകെ അപേക്ഷ കൊടുക്കാന്‍ സാധിക്കുന്നതാണ്. കടം വാങ്ങിയിട്ട് തിരിച്ചടയ്ക്കുവാന്‍ സാധിക്കാത്ത മേല്‍പ്പറഞ്ഞ സ്ഥാപനങ്ങള്‍ക്ക് പുതിയ ഭേദഗതിക്കനുസരിച്ച് അപേക്ഷ നല്‍കാന്‍ സാധിക്കും.
(2) കമ്പനിയുടെ മൊത്തം കടത്തിന്റെ 66 ശതമാനം അല്ലെങ്കില്‍ കൂടുതലോ നല്‍കിയിട്ടുള്ള കടക്കാര്‍ (Creditors) അംഗീകരിക്കുന്ന വ്യക്തിയെ പാപ്പരത്ത പരിഹാര പ്രക്രിയ നടപ്പില്‍ വരുത്താനുള്ള പ്രൊഫഷണലായി നിര്‍ദേശിക്കുന്നതാണ്.
(3) ഏതെങ്കിലും വ്യക്തിയെ ചതിക്കുന്നതിന് പ്രീ പാക്കേജ്ഡ് പാപ്പരത്ത പരിഹാര പ്രക്രിയ നടപ്പില്‍ വരുത്താനുള്ള അപേക്ഷ കൊടുക്കാന്‍ പാടില്ല.
(4) ഇങ്ങനെ അപേക്ഷ കൊടുത്തുകഴിഞ്ഞാല്‍ 14 ദിവസത്തിനുള്ളില്‍ നാഷണല്‍ കമ്പനി നിയമ ട്രിബ്യൂണല്‍ അപേക്ഷ സ്വീകരിക്കേണ്ടതാണ്.
(5) പ്രീ പാക്കേജ്ഡ് പാപ്പരത്ത പരിഹാര പ്രക്രിയ നടപ്പില്‍ വരുത്താന്‍ പരമാവധി 120 ദിവസമാണ് ഈ ഭേദഗതിയിലൂടെ അനുവദിച്ചിട്ടുള്ളത്. ഇവിടെ ഒരു പാപ്പരത്ത പരിഹാര പ്രക്രിയയുടെ പ്ലാന്‍ 90 ദിവസത്തിനുള്ളില്‍ Insolvancy Professional സമര്‍പ്പിച്ചിരിക്കണം. 30 ദിവസം നാഷണല്‍ കമ്പനി നിയമ ട്രിബ്യൂണലിന് പ്ലാന്‍ അംഗീകരിക്കുവാന്‍ വേണ്ടി നല്‍കിയ സമയമാണ്.
(6) 2016 ലെ നിയമം അനുസരിച്ച് പാപ്പരത്ത പരിഹാര പ്രക്രിയ നടപ്പിലാക്കുമ്പോള്‍ ബന്ധപ്പെട്ട കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിന് യാതൊരുവിധ അധികാരവും ഉണ്ടാവില്ല. എന്നാല്‍ ഭോദഗതിയിലൂടെ നടപ്പില്‍ വരുത്തുന്ന ഈ പ്രീ പാക്കേജ്ഡ് പാപ്പരത്ത പരിഹാര പ്രക്രിയയില്‍ നിലവിലുള്ള ഡയറക്ടര്‍ ബോര്‍ഡിന് തുടരുവാന്‍ കഴിയുന്നതാണ്.
(7) Rosolution professional കമ്പനിയുടെ കടങ്ങളുടെ ലിസ്റ്റ് എടുക്കുകയും, കമ്പനിയുടെ മാനേജ്‌മെന്റിനെ നിരീക്ഷിക്കുകയും കമ്പനിയുടെ ബുക്കുകളും രേഖകളും റിക്കോര്‍ഡുകളും പരിശോധിക്കുകയും കടക്കാരുടെ ഒരു കമ്മിറ്റിയെ (Committe of credit) നിയമിക്കുകയും കടക്കാരുടെ കമ്മിറ്റിക്ക് മുമ്പാകെ സ്ഥാപനത്തിന്റെ കടങ്ങള്‍ അടച്ച് അവസാനിക്കുന്നതിന് വേണ്ടി ഒരു പ്ലാന്‍ (Resolution plan) സമര്‍പ്പിക്കുകയും ചെയ്യുന്നു. മേല്‍പ്പറഞ്ഞ രീതിയിലുള്ള പരിഹാര പ്ലാന്‍ കടക്കാരുടെ കമ്മിറ്റി അംഗീകരിച്ചാല്‍ അത് നാഷണല്‍ കമ്പനി നിയമ ട്രിബ്യൂണല്‍ (NCLT) മുമ്പാകെ സമര്‍പ്പിക്കുന്നു.
(8) തെറ്റായരീതിയില്‍ പ്രീ പാക്കേജ്ഡ് പാപ്പരത്ത പരിഹാര പ്രക്രിയയ്ക്ക് ശ്രമിച്ചാല്‍ ശിക്ഷ ലഭിക്കുന്നതാണ് (വകുപ്പ് 65). പെനാല്‍റ്റി ഒരു ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയായിരിക്കാം.
മേല്‍പ്പറഞ്ഞ പ്രക്രിയ മുഖാന്തിരം സൂക്ഷ്മ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്ഡക്ക് ഒരു Insolvancy Professional ന്റെ സഹായത്തോടെ കടങ്ങള്‍ അവസാനിപ്പിക്കുവാനും മുന്നോട്ടുപോകുവാനും കഴിയുന്നു.


Related Articles
Next Story
Videos
Share it