അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ സോളാര്‍ പാനലുകള്‍ക്കും ബാറ്ററികള്‍ക്കും വന്‍ ഇറക്കുമതി ചുങ്കം

സൗരോര്‍ജ്ജ മേഖലയിലെ പ്രധാന ഉല്‍പ്പന്നങ്ങളായ സോളാര്‍ പാനലുകള്‍ക്കും, സോളാര്‍ ബാറ്ററികള്‍ക്കും ഇറക്കുമതി ചുങ്കം കുത്തനെ ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. സോളാര്‍ പാനലുകള്‍ക്ക് 40-ശതമാനവും, ബാറ്ററികള്‍ക്ക് 25 ശതമാനവും അടിസ്ഥാന കസ്റ്റംസ് ചുങ്കം ഏര്‍പ്പെടുത്താനാണ് നിക്കമെന്ന് മിന്റ് ദിനപത്രം റിപോര്‍ട് ചെയ്യുന്നു. ഇറക്കുമതി തീരുവ കുത്തനെ ഉയര്‍ത്തുന്നത് കേരളത്തിലടക്കം സൗരോര്‍ജ്ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ തങ്ങള്‍ ഇപ്പോള്‍ പിന്തുടരുന്ന ബിസിനസ്സ് മാതൃക പുനസംഘടിപ്പിക്കുവാന്‍ നിര്‍ബന്ധിതരാവും. വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീടക്കമുള്ള പ്രമുഖരാണ് കേരളത്തില്‍ സോളാര്‍ എനര്‍ജി മേഖലയിലെ പ്രധാന ഉല്‍പ്പന്ന നിര്‍മാതാക്കള്‍. പ്രധാനമായും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ പാനലുകളും, ബാറ്ററികളുമാണ.്

സൗരോര്‍ജ്ജ മേഖലയില്‍ ആഭ്യന്തര ഉപഭോഗത്തിന് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനൊപ്പം ആഗോളതലത്തില്‍ കയറ്റുമതി ചെയ്യാനുള്ള ശേഷിയും കൈവരിക്കുന്നതിനാണ് ഇറക്കുതി ഏര്‍പ്പെടുത്തുന്നതെന്ന് പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രലായം മാര്‍ച്ച് 9-ന് പുറപ്പെടുവിച്ച ഒരു നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കുന്നു. സോളാര്‍ പാനലുകളും, ബാറ്ററികളും ഇപ്പോള്‍ അടിസ്ഥാന കസ്റ്റംസ് നികുതിയുടെ പരിധിയില്‍ വരുന്നവയല്ല. സൗരോര്‍ജ്ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഈ ഉല്‍പ്പന്നങ്ങളുടെ നിര്‍മിതിക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ സംഭരിക്കുന്നതിന് ഒരു കൊല്ലം മതിയാവുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇറക്കുമതി തീരുവ അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള നീക്കം.
കസ്റ്റംസ് ഡ്യൂട്ടി പ്രാബല്യത്തില്‍ വരുന്നതോടെ ചൈനയിലും, മലേഷ്യയിലും നിന്ന് ഇറക്കുമതി സൗരോര്‍ജ്ജ ഉല്‍പ്പന്നങ്ങള്‍ക്കുള്ള 15 ശതമാനം 'സേഫ്ഗാര്‍ഡ്' ഡ്യൂട്ടി ഇല്ലാതാവും. കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ള പ്രൊഡകഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 10 മാനുഫാക്ചറിംഗ് മേഖലകളില്‍ സോളാര്‍ പാനലുകളുടെ നിര്‍മാണവും ഉള്‍പ്പെടുന്നു. ഇറക്കുമതിയെ ആശ്രയിച്ചാണ് ഇന്ത്യയുടെ സോളര്‍ ഉല്‍പ്പന്ന വിപണി ഇപ്പോള്‍ നിലനില്‍ക്കുന്നത്. ചൈനയില്‍ നിന്നുമാണ് പ്രധാന ഇറക്കുമതി. 2018-19 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 216 കോടി ഡോളറിന്റെ സോളാര്‍ ഉല്‍പ്പന്നങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇറക്കുമതിയിലെ വന്‍വര്‍ദ്ധന കണക്കിലെടുത്താണ് 2018 ജൂലൈയില്‍ ചൈന, മലേഷ്യ എന്നിവടങ്ങളില്‍ നിന്നുമുള്ള ഇറക്കുമതിക്ക് സേഫ്ഗാര്‍ഡ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയത്. തുടക്കത്തില്‍ ഒരു വര്‍ഷത്തേക്ക് മാത്രം ഏര്‍പ്പെടുത്തിയ ഈ നികുതി പിന്നീട് ഒരു വര്‍ഷത്തേക്കു കൂടി നീട്ടിയിരുന്നു. കോവിഡിനെ തുടര്‍ന്നുള്ള അടച്ചുപൂട്ടലിനെ തുടര്‍ന്ന് സോളാര്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയെ ബാധിച്ചതും ആഭ്യന്തര ഉല്‍പ്പദാനം വര്‍ദ്ധിപ്പേക്കണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നു എന്ന് മന്ത്രാലയത്തിന്റെ നോട്ടിഫിക്കേഷന്‍ പറയുന്നു.
പാരമ്പ്യേതര ഊര്‍ജ്ജ മേഖലകളുടെ ത്വരിതഗതിയിലുള്ള വികാസം ഇന്ത്യയുടെ സുപ്രധാന ലക്ഷ്യമായി കേന്ദ്രസര്‍ക്കാര്‍ കരുതുന്നു. 2022 അവസാനിക്കുമ്പോള്‍ സൗരോര്‍ജ്ജ മേഖലയില്‍ നിന്നും 100 GW ഉല്‍പ്പാദന ശേഷി സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. 2030-ല്‍ ഇന്ത്യയുടെ വൈദ്യുതി ആവശ്യകത 817 GW
ആവും എന്നാണ് കേന്ദ്ര വൈദ്യതി അഥോറിട്ടിയുടെ അനുമാനം. അതില്‍ പകുതിയിലധികം പാരമ്പര്യേതര സ്രോതസ്സുകളില്‍ നിന്നാവും. സോളാര്‍ മേഖലയില്‍ നിന്നുള്ള പ്രതീക്ഷിത ഉല്‍പ്പാദനം 280 GW എന്നാണ് അനുമാനം. അതായത് അടുത്ത 9-വര്‍ഷക്കാലം ഒരോ കൊല്ലവും 25 GW സോളാര്‍ വൈദ്യുതി ഉല്‍പ്പാദന സ്ഥാപിത ശേഷി ഉയര്‍ത്തേണ്ടി വരും. ഈയൊരു പശ്ചാത്തലത്തിലാണ് സോളാര്‍ ഉല്‍പ്പന്നങ്ങളുടെ ആഭ്യന്തര മാനുഫാക്ചറിംഗ് ശേഷി ഗണ്യമായി ഉയര്‍ത്തുന്നതിനുള്ള നയങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്നത്.


Related Articles

Next Story

Videos

Share it