Begin typing your search above and press return to search.
ഒരു ലക്ഷംകോടി ഡോളര്‍ ക്ലബിലേക്ക് ചുവടുവയ്ക്കാന്‍ ഈ ഇന്ത്യന്‍ കമ്പനികള്‍
ഒരു ലക്ഷം കോടി ഡോളര്‍ (Trillion Dollar Club) വിപണി മൂല്യമുള്ള (Market Cap) കമ്പനികളുടെ പട്ടികയില്‍ 2032ഓടെ ഇന്ത്യന്‍ കമ്പനികളും ഇടംപിടിക്കുമെന്ന് ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് റിപ്പോര്‍ട്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ബജാജ് ഫിനാന്‍സ് എന്നിവയാകും ആദ്യം ഇടംപിടിക്കുന്ന കമ്പനികളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ എക്‌സ്‌ചേഞ്ച് നിരക്കനുസരിച്ച് ഏകദേശം 84 ലക്ഷം കോടി രൂപയാണ് ഒരു ട്രില്യണ്‍ ഡോളര്‍.
ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയുടെ ലാഭ ക്ഷമത ജി.ഡി.പിയുടെ ഏഴ് ശതമാനമെങ്കിലും എത്തുമ്പോഴാണ് അവ ലക്ഷം കോടി വിപണി മൂല്യം നേടുകയെന്നതാണ് അനുമാനം. അതനുസരിച്ചാണ് ഈ മൂന്ന് കമ്പനികള്‍ക്ക് സാധ്യത കല്‍പ്പിച്ചിരിക്കുന്നത്.
ആദ്യം എച്ച്.ഡി.എഫ്.സി?
എച്ച്.ഡി.എഫ്.സിയുടെ നിലവിലെ വളര്‍ച്ച 20 ശതമാനമാണെങ്കിലും ഇനിയുള്ള വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി അത് 25 ശതമാനം വീതം നിലനിര്‍ത്താനായാല്‍ 2032ഓടെ വിപണി മൂല്യം ഒരു ലക്ഷം കോടി ഡോളറിലെത്തുമെന്നാണ് ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് കണക്കാക്കുന്നത്. നിലവില്‍ 12.7 ലക്ഷം കോടി രൂപയാണ് എച്ച്.ഡി.എഫ്.സിയുടെ വിപണി മൂല്യം.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒരു ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യത്തിലെത്തണമെങ്കില്‍ 21 ശതമാനം വീതം ലാഭ വളര്‍ച്ച നേടേണ്ടതുണ്ട്. നിലവില്‍ 18.7 ലക്ഷം കോടി രൂപയാണ് റിലയന്‍സിന്റെ വിപണി മൂല്യം.
ബജാജ് ഫിനാന്‍സിനാകട്ടെ അവരുടെ മുന്‍കാല വളര്‍ച്ചയായ 35-40 ശതമാനം നിലനിര്‍ത്താനായാല്‍ 2023ല്‍ ഒരു ലക്ഷം കോടി ഡോളര്‍ ക്ലബില്‍ കടന്നു കൂടാമെന്നും ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ബജാജ് ഫിനാന്‍സിന്റെ വിപണി മൂല്യം 4.7 ലക്ഷം കോടി രൂപയാണ്.
നിലവില്‍ ഈ ആറ് കമ്പനികള്‍
ലോകത്ത് നിലവില്‍ ആറ് കമ്പനികള്‍ മാത്രമാണ് ട്രില്യണ്‍ ഡോളര്‍ ക്ലബില്‍ ഇടം പിടിച്ചിട്ടുള്ളത്. ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളാണ് ആദ്യമായി ട്രില്യണ്‍ ഡോളര്‍ ക്ലബില്‍ ഇടം പിടിച്ചത്. 2018 ഓഗസ്റ്റിലാണ് ആപ്പിള്‍ ഈ നേട്ടം കൈവരിച്ചത്. തൊട്ടു പിന്നാലെ 2019 ഏപ്രിലില്‍ ടെക്‌നോളജി ഭീമനായ മൈക്രോസോഫ്റ്റും പട്ടികയിലെത്തി. എന്നാല്‍ നിലവില്‍ 2.9 ലക്ഷം കോടി ഡോളര്‍ വിപണി മൂല്യവുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് മൈക്രോസോഫ്റ്റാണ്. 2.8 ലക്ഷം കോടിയാണ് ആപ്പിളിന്റെ വിപണി മൂല്യം.
സൗദി അറേബ്യന്‍ എണ്ണ കമ്പനിയായ സൗദി ആരാംകോയാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റൊരു കമ്പനി. പൊതുമേഖലയില്‍ നിന്ന് ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ കമ്പനിയാണിത്. 2019 ഡിസംബറിലാണ് സൗദി ആരാംകോ പട്ടികയിലിടം പിടിച്ചത്. 2.08 ലക്ഷം കോടി ഡോളറാണ് സൗദി ആരാംകോയുടെ നിലവിലെ വിപണി മൂല്യം.
ഗൂഗ്‌ളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് 2020 ജൂലൈയിലാണ് ട്രില്യണ്‍ ഡോളര്‍ കമ്പനിയായി മാറുന്നത്. 1.79 ലക്ഷം കോടി ഡോളറാണ് ആല്‍ഫബെറ്റിന്റെ ഇപ്പോഴത്തെ വിപണി മൂല്യം. പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള ആമസോണ്‍ 2020 ഏപ്രിലിലാണ് ഈ ലക്ഷ്യം കൈവരിക്കുന്നത്. 1.58 ലക്ഷം കോടി ഡോളറാണ് ആമസോണിന്റെ വിപണി മൂല്യം.
അമേരിക്കന്‍ ടെക്‌നോളജി കമ്പനിയായ എന്‍ഡീവിഡിയ കോര്‍പറേഷന്‍ ആണ് ഈ നേട്ടം സ്വന്തമാക്കിയ അവസാന കമ്പനി. 2023 മേയിലാണ് എന്‍വീഡിയ ഈ നേട്ടത്തിലെത്തിയത്. 1.39 ലക്ഷം കോടി ഡോളറാണ് കമ്പനിയുടെ വിപണി മൂല്യം.
പുറത്തായവര്‍
ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ 2021 ജൂലൈയിലും അമേരിക്കന്‍ കാര്‍ നിര്‍മാണ കമ്പനിയായ ടെസ്‌ല ആ വര്‍ഷം ഒക്ടോബറിലും ഈ നേട്ടം സ്വന്തമാക്കിയിരുന്നെങ്കിലും ഓഹരിയില്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന് ട്രില്യണ്‍ ഡോളര്‍ ക്ലബില്‍ നിന്ന് പുറത്തായി.
Next Story
Videos