ഇന്ത്യയില്‍ പൈലറ്റുമാര്‍ക്ക് വമ്പന്‍ ജോലി സാധ്യത: ബോയിംഗ്
ഇന്ത്യയ്ക്ക് അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 31,000 പൈലറ്റുമാരും 26,000 മെക്കാനിക്കുകളും ആവശ്യമായി വരുമെന്ന് യുഎസ് വിമാന നിര്‍മാതാക്കളായ ബോയിംഗ്.
മികച്ച വളര്‍ച്ചയില്‍
ദക്ഷിണേഷ്യന്‍ മേഖല ആഗോളതലത്തില്‍ അതിവേഗം വളരുന്ന വിപണിയായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ബോയിംഗ് ഇന്ത്യ പ്രസിഡന്റ് സലില്‍ ഗുപ്‌തെ പറഞ്ഞു. ബോയിംഗ് 2040 ഓടെ ഇന്ത്യയുടെ വ്യോമഗാതാഗത വളര്‍ച്ചയുടെ 7 ശതമാനമാകുമെന്നാണ് പ്രതീക്ഷ. കോവിഡ് പ്രതിസന്ധിയില്‍ നിന്നും മേഖല മികച്ച രീതിയില്‍ കരകയറുന്നുണ്ടെന്നും ഈ മേഖലയുടെ വളര്‍ച്ചയില്‍ സാമ്പത്തിക പ്രതിസന്ധിയുടെ ഒരു സ്വാധീനവും ബോയിംഗ് കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിപണിയില്‍ മുന്നേറി
ആഗോളതലത്തില്‍ വീത കൂടിയ (രണ്ട് ഇടനാഴികളുള്ള) വിമാന വിഭാഗത്തില്‍ ബോയിംഗിന് നേതൃസ്ഥാനമുണ്ടെന്നും ഇന്ത്യയില്‍ ബോയിംഗിനായി വീത കുറഞ്ഞ വിമാനങ്ങള്‍ക്ക് വലിയ വിപണിയുണ്ടെന്നും സലില്‍ ഗുപ്‌തെ പറഞ്ഞു. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ എയര്‍ബസിലും, ബോയിംഗിലും നിന്നുമായി മൊത്തം 470 വിമാനങ്ങള്‍ വാങ്ങാന്‍ കാരാറായിട്ടുണ്ട്.