കയറ്റുമതിയില്‍ വന്‍ വര്‍ധന രണ്ടാഴ്ചയില്‍ 14 ബില്യണ്‍ ഡോളര്‍ വരുമാനം

ഏപ്രില്‍ ഒന്നു മുതല്‍ 14 വരെ രാജ്യം വിദേശത്തേക്ക് കയറ്റി അയച്ചത് 13.72 ശതകോടി ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍. എന്‍ജിനീയറിംഗ് ഉല്‍പ്പന്നങ്ങളും ആഭരണങ്ങളുമാണ് കയറ്റമതിയില്‍ ഏറെ വളര്‍ച്ച രേഖപ്പെടുത്തിയത്. വാണിജ്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച കണക്ക് പുറത്തു വിട്ടത്.

കോവിഡിന്റെ പിടിയിലായ 2020 ഏപ്രിലില്‍ ഇതേ കാലയളവില്‍ 3.59 ശതകോടി ഡോളറിന്റെ കയറ്റുമതിയാണ് രാജ്യം നടത്തിയിരുന്നത്. വിദേശ ചരക്കുനീക്കത്തില്‍ 60 ശതമാനം വരെ ഇടിവുണ്ടായ സമയമായിരുന്നു അത്. ഇറക്കുമതിയിലും ഇക്കാലയളവില്‍ വര്‍ധനയുണ്ടായി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 1-14 ദിവസങ്ങളില്‍ 6.54 ശതകോടി ഡോളറിന്റെ ഇറക്കുമതിയാണ് നടത്തിയിരുന്നതെങ്കില്‍ ഈ വര്‍ഷം അത് 19.93 ശതകോടി ഡോളറായി.
മാര്‍ച്ചില്‍ 34.45 ശതകോടി ഡോളറിന്റെ കയറ്റുമതിയാണ് രാജ്യം നടത്തിയത്. 2020-21 സാമ്പത്തിക വര്‍ഷത്തിലെ മൊത്ത കയറ്റുമതി 290.63 ശതകോടി ഡോളറിന്റേതായിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it