ഒറ്റയ്ക്ക് ട്രിപ്പ് പോകുന്നവരുടെ എണ്ണം കൂടുന്നു; കൂടുതലും പുരുഷന്മാര്‍, ഇഷ്ടം ഈ രാജ്യങ്ങളോട്

വിദേശ രാജ്യങ്ങളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന (solo travelling) ഇന്ത്യക്കാരുടെ എണ്ണം കൂടുന്നു. യു.എ.ഇ. ഈജിപ്റ്റ്, സിംഗപ്പൂര്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരില്‍ നല്ലൊരു പങ്കും സോളോ ട്രാവലേഴ്‌സ് ആണെന്ന് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

യു.എ.ഇയിലേക്കുള്ള വീസ അപേക്ഷകളുടെ 65 ശതമാനവും സോളോ ട്രാവലേഴ്‌സാണ്. ഈജിപ്റ്റിലേക്കുള്ള മൊത്തം യാത്രക്കാരുടെ 60 ശതമാനമാണ് ഒറ്റയാന്‍ യാത്രികര്‍. സിംഗപ്പൂരിലേക്ക് വീസയ്ക്കായി അപേക്ഷിച്ചവരില്‍ 40 ശതമാനവും വിയറ്റ്‌നാമിലേക്ക് യാത്ര ചെയ്യുന്നവരില്‍ 45 ശതമാനവും ഇത്തരം ഒറ്റയാന്‍മാരാണെന്ന്
മൊബൈല്‍ വീസ ആപ്ലിക്കേഷന്‍
ആപ്പായ അറ്റ്‌ലിസ് പുറത്തുവിട്ട റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
അറ്റ്‌ലിസ് പ്ലാറ്റ്‌ഫോം വഴി ഈ വേനലവധിക്കാലത്ത് വീസയ്ക്ക് അപേക്ഷിച്ചവരുടെ കണക്കുകളടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 133ലധികം രാജ്യങ്ങളിലേക്ക് ഇ-വീസ ആവശ്യമാണ്.

ഗ്രൂപ്പ് യാത്രകള്‍ക്കും ഡിമാന്‍ഡ്

ഗ്രൂപ്പ് യാത്രകളോടും വലിയ താത്പര്യമാണ് കാണിക്കുന്നത്. യു.എ.ഇയിലേക്കുള്ള വീസ അപേക്ഷകളില്‍ 20 ശതമാനം ഗ്രൂപ്പ് ട്രാവലേഴ്‌സില്‍ നിന്നുള്ളതാണ്. ഈജിപ്തിലേക്കിത് 30 ശതമാനവും സിംഗപ്പൂരിലേക്ക് 25 ശതമാനവും വിയറ്റ്‌നാമിലേക്കിത് 20 ശതമാനവുമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വിദേശ യാത്രികരില്‍ ഏറിയ പങ്കും പുരുഷന്മാരാണെന്നും റിപ്പോര്‍ട്ട് പറയുന്നു. യുഎ.ഇ.യിലേക്കുള്ള വീസ അപേക്ഷകരില്‍ 71 ശതമാനവും സിംഗപ്പൂരിലേക്കുള്ളതില്‍ 71 ശതമാനവും പുരുഷന്‍മാരാണ്. അതേസമയം സിംഗപ്പൂരിലേക്കുള്ള വീസകളില്‍ 30 ശതമാനവും യു.എ.ഇയിലേക്കുള്ളതില്‍ 25 ശതമാനവും വനിതകളാണ്.

Related Articles
Next Story
Videos
Share it