

ചൈന കഴിഞ്ഞാൽ ലോകത്തെ രണ്ടാമത്തെ വലിയ മൊബൈൽ ഫോൺ ഹാൻഡ് സെറ്റുകൾ നിർമിക്കുന്ന രാജ്യമാണ് ഇന്ത്യ. നിലവിൽ 200 മൊബൈൽ ഫോൺ നിർമാണ യൂണിറ്റുകൾ രാജ്യത്ത് ഉണ്ട്. 2014 -15 ൽ കോടി 6 കോടി മൊബൈൽ ഫോൺ നിർമിച്ചിരുന്ന സ്ഥാനത്ത് 2020-21 ൽ 30 കോടി മൊബൈൽ ഫോണുകളായി വർധിച്ചു. 2025-26-ാടെ 5.5 ലക്ഷം രൂപ മൂല്യത്തിനുള്ള മൊബൈൽ ഹാൻഡ് സെറ്റുകൾ ഉല്പാദിപ്പിക്കാനാണ് ശ്രമം.
വലിയ തോതിലുള്ള ആഭ്യന്തര ഇലക്ട്രോണിക്സ് നിർമാണത്തിന് വേണ്ടി കേന്ദ്ര സർക്കാരിന്റെ പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതി പ്രകാരം 38,601 കോടി രൂപയുടെ മുതൽ മുടക്കാണ് നടത്തുന്നത്. അതിൽ പ്രാധാന്യം ലഭിക്കുന്നത് മൊബൈൽ ഹാൻഡ് സെറ്റ് ഉല്പാദനത്തിനാണ്. രണ്ട് വിഭാഗത്തിൽ പെട്ട മൊബൈൽ ഫോൺ നിര്മാതാക്കളെയാണ് ഈ പദ്ധതി ലക്‌ഷ്യം വെക്കുന്നത്. മൊത്തം 10,000 കോടി രൂപയ്ക്ക് മുകളിൽ ഉൽപാദന വരുമാനം നേടുന്ന ലോകത്തെ 5 മുൻ നിര കമ്പനികൾ, കൂടാതെ 100 കോടിയിൽ താഴെ ഉൽപാദന വരുമാനം നേടുന്ന ഇന്ത്യയിലെ 5 പ്രമുഖ കമ്പനികൾ എന്നിങ്ങനെ . ഇത് കൂടാതെ 50 കോടി യുടെ ഉൽപാദന വരുമാനം നേടുന്ന 6 ഇലക്ട്രോണിക്സ് ഘടകങ്ങൾ നിർമിക്കുന്ന കമ്പനികളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പി എൽ ഐ പദ്ധതി പ്രകാരം അടുത്ത 4 വർഷത്തിൽ മൊബൈൽ ഹാൻഡ്സെറ്റ് നിർമാണത്തിന്റെ സംയുക്ത വാർഷിക വളർച്ച നിരക്ക് 15 മുതൽ 20 ശതമാന മായിരിക്കും. നിലവിൽ മൊബൈൽ ഫോൺ നിർമാണത്തിന് 15-20 % വരെ യാണ് ആഭ്യന്തര വിപണിയിൽ നിന്നുള്ള ഘടകങ്ങൾ ഉപയോഗപ്പെടുത്തുന്നത്. പി എൽ ഐ പദ്ധതിയിൽ ഘടകങ്ങളുടെ നിർമാണവും പ്രോത്സാഹിപ്പിക്കുന്നതിനാൽ ഇത് 35 മുതൽ 40 ശതമാനം വരെ ഉയർത്താൻ സാധിക്കും. മൊബൈൽ ചാർജർ, ബാറ്ററി, ക്യാമറ, പി സി ബി, അസംബ്ലി എന്നിവ യുടെ ആഭ്യന്തര ഉൽപാദനവും വർധിക്കുമെന്ന്, ഐ സി ആർ എ റേറ്റിംഗ്‌സ് വിലയിരുത്തുന്നു.
ഗവേഷണ വികസനത്തിന്റെ അഭാവം, ഉയർന്ന ,മൂലധന നിക്ഷേപം, സ്വകാര്യ മേഖലയുടെ താല്പര്യ കുറവ് തുടങ്ങിയ കാരണങ്ങളാണ് ഇന്ത്യയിൽ മൊബൈൽ ഹാൻഡ് സെറ്റ് നിർമാണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾക്ക് ഉയർന്ന കസ്റ്റംസ് തീരുവയും മൊബൈൽ ഫോൺ നിർമാണത്തിന് പ്രതിസന്ധികൾ സൃഷ്ടിക്കുന്നു
Read DhanamOnline in English
Subscribe to Dhanam Magazine