വജ്രത്തിന് ഡിമാന്റ് കുറയുന്നു, വജ്ര വ്യവസായത്തിന്റെ വരുമാനവും ലാഭവും ഇടിയുന്നു
ഇന്ത്യയിലെ വജ്ര വ്യവസായം (Diamond Industry) പ്രതിസന്ധി നേരിടുകയാണ്. കോവിഡ് (Covid19) വ്യാപനം മൂലം മിനുക്കിയ (Polished) വജ്രത്തിന് ഡിമാൻറ്റ് കുറയുന്നു, അതെ സാഹചര്യത്തിൽ പരുക്കൻ വജ്രത്തിൻ റ്റെ (rough diamonds) വില ആഗോള വിപണിയിൽ ഉയരുന്നു. പരുക്കൻ വജ്രം ഇറക്കുമതി ചെയ്ത് മിനുക്കിയ വജ്രം കയറ്റുമതി ചെയ്യുകയാണ് ഇന്ത്യയിൽ വജ്ര നിർമാതാക്കൾ ചെയ്യുന്നത്. മിനുക്കിയ വജ്രത്തിൻ റ്റെ പ്രധാന ഉപഭോക്താക്കളായ ചൈനയിൽ കോവിഡ് വ്യപനത്തെ തുടർന്ന് ഡിമാൻറ്റ് ഇടിഞ്ഞിട്ടുണ്ട്.
2022-23 ൽ ഇന്ത്യയിലെ വജ്ര നിർമാതാക്കളുടെ വരുമാനം 15-20% കുറഞ്ഞ് 20 ശതകോടി രൂപയാകുമെന്ന് ക്രിസിൽ റേറ്റിംഗ്‌സ് (Crisil Rating) ചൂണ്ടിക്കാട്ടി. ലാഭ ക്ഷമത 1% വരെ കുറഞ്ഞ് 4.25 ശതമാനമാകുമെന്ന് കരുതുന്നു
അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ യാത്രകളും, ടൂറിസം വിപണിയും ഉണർന്നതിനാൽ വജ്രാഭരണങ്ങൾക്ക് ഉപഭോക്താക്കൾ ചെലവാക്കുന്നതിൽ കുറവ് ഉണ്ടായിട്ടുണ്ട്.
റഷ്യ -യുക്രയ്ൻ യുദ്ധം (Russia-Ukraine War) ആരംഭിച്ചതോടെ റഷ്യക്ക് ഉപരോധം ഏർപ്പെടുത്തിയത് അവിടെ നിന്നുള്ള പരുക്കൻ വജ്രത്തിൻറ്റെ വിതരണം 30 % കുറഞ്ഞിട്ടുണ്ട്. റഷ്യൻ സർക്കാറിൻ റ്റെ ഉടമസ്ഥതയിലുള്ള അൽറോസ യാണ് വജ്രം ഘനനം ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ കമ്പനി.
ഖനനം ചെയ്ത് വജ്രത്തിന് വില വർധിക്കുന്ന സാഹചര്യത്തിൽ ലാബിൽ നിർമിച്ച വജ്രത്തിന് ഡിമാൻറ്റ് വര്ധിക്കുന്നുണ്ട്. സ്വാഭാവിക വജ്രത്തെ അപേക്ഷിച്ച് ലാബ് വജ്രത്തിന് 50-60 % വില കുറവാണ്. മൊത്തം വജ്ര വിപണിയുടെ 8 % വിഹിതം ലാബ് വജ്രം കരസ്ഥമാക്കി കഴിഞ്ഞു, രണ്ടു വർഷം മുൻപ് 3 ശതമാനമായിരുന്നു.
2022 ഏപ്രിൽ -ജൂൺ കാലയളവിൽ ലാബ് വജ്രത്തിൻ റ്റെ കയറ്റുമതി 91.24 % വർധിച്ച് 3669.09 കോടി രൂപയായി. 2022 ഏപ്രിൽ -ജൂൺ കാലയളവിൽ ലാബ് വജ്രത്തിൻ റ്റെ കയറ്റുമതി 91.24 % വർധിച്ച് 3669.09 കോടി രൂപയായി. ഈ കാലയളവിൽ വെട്ടിയതും മിനിക്കിയതുമായ (cut & polished) വജ്രത്തിൻ റ്റെ കയറ്റുമതി 5.72 % ഉയർന്ന് 48347.19 കോടി രൂപയായി.
Read DhanamOnline in English
Subscribe to Dhanam Magazine

