പ്രതിമാസ വൈദ്യുതി ഉപഭോഗം 13% കൂടി

ഇന്ത്യയുടെ വൈദ്യുതി ഉപഭോഗം 2023 ജനുവരിയില്‍ 13 ശതമാനം വര്‍ധിച്ച് 126.16 ശതകോടി യൂണിറ്റായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 111.80 ശതകോടി യൂണിറ്റായിരുന്നു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യകത 2023 ജനുവരിയില്‍ 210.61 ജിഗാവാട്ട് (GW) രേഖപ്പെടുത്തി. 2022 ജനുവരിയില്‍ ഇത് 192.18 ജിഗാവാട്ടായിരുന്നു. 2022 ഏപ്രിലിലാണ് 216 ജിഗാവാട്ടോടെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യകത രേഖപ്പെടുത്തിയത്.

മഞ്ഞുകാലമായതുകൊണ്ടു തന്നെ പ്രത്യേകിച്ച് രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ചൂടാക്കുന്ന ഉപകരണങ്ങളുടെ ഉപയോഗം വര്‍ധിച്ചതും സാമ്പത്തിക പ്രവര്‍ത്തനത്തിലെ മെച്ചപ്പെട്ട വളര്‍ച്ചയും മൂലം ജനുവരിയില്‍ വൈദ്യുതി ഉപഭോഗവും ആവശ്യകതയും വര്‍ധിക്കുമെന്ന് വിദഗ്ധര്‍ നേരത്തെ പറഞ്ഞിരുന്നു.

Related Articles
Next Story
Videos
Share it