Begin typing your search above and press return to search.
ഇന്‍ഡിഗോയുടെ ഈ വിമാനങ്ങളില്‍ 'മുന്‍സീറ്റില്‍ കാലുനീട്ടിയിരിക്കാന്‍' ഇനി ചെലവു കൂടും
ഇന്‍ഡിഗോ വിമാനങ്ങളില്‍ മുന്‍സീറ്റിലിരിക്കണമെങ്കില്‍ ഇനി അല്‍പം പണം അധികം ചെലവിടണം. കാല്‍ നീട്ടിയിരുന്ന യാത്ര ചെയ്യാനാകുന്ന മുന്‍നിര സീറ്റുകളുടെ നിരക്ക് 2,000 രൂപ വരെയാക്കി വര്‍ധിപ്പിച്ചിരിക്കുകയാണ് രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇന്‍ഡിഗോ. നേരത്തെ ഇത് 15,00 രൂപയായിരുന്നു.
ഇന്‍ഡിഗോയുടെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വിവരങ്ങളനുസരിച്ച് 232 സീറ്റുകളുള്ള എ321 വിമാനങ്ങളില്‍ മുന്‍നിരയിലെ വിന്‍ഡോ സീറ്റിനും അറ്റത്തെ സീറ്റിനും (aisle seat) 2,000 രൂപയാണ് നിരക്ക്. അതേ സമയം മിഡില്‍ സീറ്റിനിത് 1,500 രൂപയും.
22 സീറ്റുകളുള്ള എ321 വിമാനങ്ങള്‍, 186 സീറ്റുകളുള്ള എ320 വിമാനങ്ങള്‍, 180 സീറ്റുകളുള്ള എ320 വിമാനങ്ങള്‍ എന്നിവയിലും നിരക്കുകള്‍ സമാനമാണ്.എ.ടി.ആര്‍ വിമാനങ്ങളില്‍ സീറ്റ് തിരഞ്ഞെടുക്കുന്നതിന് 500 രൂപവരെയാണ് നിരക്ക്. മറ്റ് സീറ്റുകളിലെ നിരക്കുകളില്‍ മാറ്റം വരുത്തിയോയെന്നത് വ്യക്തമല്ല.
സര്‍ചാര്‍ജ് നീക്കി
വിമാന ഇന്ധനചാര്‍ജ് കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഇന്‍ഡിഗോ ടിക്കറ്റുകളില്‍ ഈടാക്കിയിരുന്ന സര്‍ചാര്‍ജ് നീക്കിയിരുന്നു. ടിക്കറ്റ് നിരക്കില്‍ 1,000 രൂപയോളം കുറവ് വരുത്താന്‍ സഹായിക്കുന്ന മാറ്റമാണിത്. തുടര്‍ച്ചയായ ഇന്ധന വിലക്കയറ്റത്തെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ ആറിനാണ് ഇന്‍ഡിഗോ ദൂരത്തിനനുസരിച്ച് 300 രൂപ മുതല്‍ 1000 രൂപ വരെ സര്‍ചാര്‍ജ് ഈടാക്കി തുടങ്ങിയത്.
Next Story
Videos