കരുത്തുറ്റ ബ്രാന്‍ഡുകളില്‍ ഇന്ത്യന്‍ ഓയില്‍ മൂന്നാമത്
ഇന്ത്യയിലെ കരുത്തുറ്റ ബ്രാന്‍ഡുകളുടെ പട്ടികയില്‍ മൂന്നാമതും എണ്ണ- വാതക മേഖലയില്‍ ഒന്നാം റാങ്കും നേടി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. ബിസിനസ് രംഗത്തെ മികച്ച പ്രകടനം, ഓഹരി വിപണി നിക്ഷേപം എന്നിവയുടെ കാര്യത്തില്‍ ബ്രാന്‍ഡ്‌സ് സ്‌ട്രെങ്ത് ഇന്‍ഡക്‌സില്‍ (ബിഎസ്‌ഐ) വര്‍ധന രേഖപ്പെടുത്തിയാണ് ഇന്ത്യന്‍ ഓയില്‍ മുന്നേറിയത്.
ലണ്ടന്‍ കമ്പനിയായ ബ്രാന്‍ഡ് ഫിനാന്‍സ് ആണ് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ സര്‍വേ നടത്തിയത്. ബിഎസ്‌ഐയിലെ ആകെ 100 പോയിന്റില്‍ 84.6 പോയിന്റാണ് പൊതുമേഖല എണ്ണക്കമ്പനി നേടിയത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മികച്ച സ്‌കോറിങ് ആണ് ഈ വിഭാഗത്തില്‍ കമ്പനി നേടിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ് ലിസ്റ്റില്‍ ഒന്നാമത്. ഇവര്‍ക്കു പുറമെ, ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗാസ് കോര്‍പ്പറേഷന്‍(ഒഎന്‍ജിസി), എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ്, ബിപിസിഎല്‍, രാജേഷ് എക്‌സ്‌പോര്‍ട്‌സ് എന്നിവരും ലിസ്റ്റില്‍ മുന്‍നിരയിലുണ്ട്.