Begin typing your search above and press return to search.
ഓക്സിജൻ വ്യവസായം ലാഭകരമാണോ?... അറിയാം!
കഴിഞ്ഞ ഒന്നര വർഷമായി രാജ്യത്ത് ഓക്സിജന്റെ ആവശ്യകത മുൻപ് ഉള്ളതിന്റെ എത്രയോ മടങ്ങ് വർധിച്ചു.പ്രധാനമന്ത്രി തന്നെ നേരിട്ട് രാജ്യത്തെ ഓക്സിജൻ നിർമാതാക്കളുമായി ഓൺലൈൻ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു.
ഓക്സിജൻ നിർമാണം വർധിപ്പിച്ചു ആരോഗ്യ രംഗത്ത് പരമാവധി ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ടു.
നിർമാണം കുറവും ആവശ്യം കൂടുതലുമായപ്പോഴാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ. ഇതിനെ തുടർന്ന് പലരും ഓക്സിജൻ വ്യവസായത്തെക്കുറിച്ച് ചിന്തിച്ചു.ചിലരൊക്കെ തുടങ്ങിയെങ്കിലും ഓക്സിജൻ വ്യവസായം ലാഭകരമാണോ, മുതൽ മുടക്ക് എത്ര?നഷ്ടം വരുമോ എന്നൊക്കെയുള്ള അന്യേഷണങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്... നല്ല മുതൽമുടക്കു൦ കനത്ത പ്രവർത്തന ചെലവു൦ ഓക്സിജൻ വ്യവസായത്തിലും ഉണ്ടന്നും ഇതറിഞ്ഞു വേണം പുതുതായി വരുന്നവർ ഈ വ്യവസായത്തിലേക്ക് വരേണ്ടതെന്ന് ബിസിനസ് കൺസൾട്ടന്റും ATBC CEO യും കാലിക്കറ്റ് മാനേജ്മെന്റ് അസോസിയേഷൻ മുൻ സെക്രട്ടറിയുമായ ആസിഫ് തെയ്യാംപാട്ടിൽ പറയുന്നു.
ഒരു ലിക്വിഡ് പ്ലാൻറിന് 100 കോടിയോളം ആണ് ചിലവ്. ഇതിലൂടെ വൻതോതിൽ തന്നെ ഓക്സിജൻ ഉൽപ്പാദിക്കാം. ഇത്രയും തുക മുടക്കാൻ കഴിയുന്ന വ്യവസായികൾക്ക് ഇതിൽ നിന്ന് ലാഭം എപ്പോൾ മുതൽ കിട്ടി തുടങ്ങുമെന്ന് തുടക്കത്തിൽ പറയാൻ കഴിയില്ല.
അന്തരീക്ഷ വായുവിൽ നിന്നു ഓക്സിജൻ വേർതിരിക്കുന്ന എയർ സെപ്പറേഷൻ യൂണിറ്റുകളു൦ (എ എസ് യു ),വളരെകുറഞ്ഞ അളവിൽ ഓക്സിജൻ ലഭിക്കുന്ന ഓക്സിജൻ ജനറേറ്റർ യൂണിറ്റുകളും വ്യവസായികമായി നിർമ്മിയ്ക്കാം
എഎസ് യു സ്ഥാപിക്കാൻ കുറഞ്ഞത് 5കോടി രൂപയാണ് തുടക്കത്തിലുള്ള ചിലവ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ പ്രവർത്തനചിലവുമുണ്ട്. ഒരു മാസത്തെ വൈദ്യുതി ബിൽ 10ലക്ഷത്തിലധികം വരാനാണ് സാധ്യത.
ഓക്സിജൻ നിറച്ചു നൽകാനുള്ള ബൾക് സിലിണ്ടർ ഒന്നിനു നിലവിൽ 13000ത്തിനും 14000 രൂപക്കും ഇടയിൽ വിലയുണ്ട്.
മുടക്കമില്ലാതെ വൈദ്യുതി കിട്ടുകയും വേണം. ഇനി ഒരിക്കൽ കറൻറ് പോയി വന്നാൽ ഒന്ന് രണ്ട് മണിക്കൂർ വരെ തുടർച്ചയായി പ്ലാൻറ് പ്രവർത്തിച്ചാലേ വീണ്ടു൦ പ്രവർത്തന ക്ഷമമാകൂ. കൂടെ കൂടെ വൈദ്യുതി നിലയ്ക്കുന്ന സാഹചര്യവും ഉണ്ടാകാൻ പാടില്ല.
കുറഞ്ഞ ഉത്പാദനമുള്ള ഓക്സിജൻ ജനറേറ്ററുകൾ സ്ഥാപിക്കാൻ ഒന്നരമുതൽ മൂന്നു കോടി രൂപ വരെയാണ് ചെലവു പ്രതീക്ഷിക്കുന്നത്. എ എസ് യു കളിൽ ഉത്പാദിപ്പിക്കുന്ന അത്ര ശുദ്ധമായ ഓക്സിജൻ അല്ല ഇവ നൽകുന്നത്. അതുകൊണ്ട് വെന്റിലേറ്ററിൽ ഉൾപ്പെടെ ഇത് സാധാരണ ഉപയോഗിക്കാറില്ല.
വൈദ്യുതി ചിലവ് കൂടുതലും ആണ്. പുതിയ പ്ലാൻറുകൾ തുടങ്ങിയാൽ ത്തന്നെ കോവിഡ്കാല൦ കഴിയുന്നതോടെ ഓക്സിജൻ ആവശ്യ൦ കുറയാനാണ് സാധ്യതയെന്നും സാധാരണ സാഹചര്യങ്ങളിൽ മെഡിക്കൽ ഓക്സിജന്റെ ഉപയോഗ൦ പരിമിതമാണന്നും ആസിഫ് തെയ്യാം പാട്ടിൽ ചൂണ്ടിക്കാട്ടുന്നു.
വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഒരു ബിസിനസ് ആണെന്നാണ് ആസിഫ് സൂചിപ്പിക്കുന്നതെങ്കിലും ഓരോ ദിവസം കഴിയുന്തോറും ഓക്സിജന്റെ ഡിമാന്റ് കൂടി വരുകയാണെന്ന് തിരുവനന്തപുരത്തെ ഓക്സിജൻ വിതരണ സ്ഥാപനമായ ഓക്സി ഈസിയുടെ ഉടമ പി മോഹൻദാസ് പറയുന്നു. കൊറോണക്കാലം കഴിഞ്ഞാലും ശുദ്ധമായ ഓക്സിജന് എന്നും ഡിമാൻഡ് ഉണ്ടാകും. ഓക്സിജൻ കോൺസെൻട്രേറ്റർ മെഷീൻ ആണ് കൂടുതൽ ഡിമാൻഡ് വരാൻ പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Next Story
Videos