സ്വര്‍ണാഭരണ ബിസിനസില്‍ ചെയിന്‍ സ്റ്റോറുകളുടെ ട്രെന്‍ഡ് ശക്തമാകുന്നു, കേരളത്തില്‍ നിന്ന് മൂന്നെണ്ണം

ചെയിൻ സ്റ്റോറുകളുടെ വിപണിവിഹിതം 35 ശതമാനമായി ഉയർന്നു, സർക്കാർ നയങ്ങൾ അനുകൂലം
Gold chain in hand
Image Courtesy: Canva
Published on

റീറ്റെയ്ൽ സ്വർണാഭരണ ബിസിനസ് അസംഘടിതരായ ചെറുകിട വ്യാപാരികൾക്ക് കടുത്ത മത്സരം നൽകി കൊണ്ട് ദേശീയവും, പ്രാദേശികവുമായ ചെയിൻ സ്റ്റോറുകൾ അതിവേഗം മുന്നേറുന്നു. 2016 മുതൽ 2021 വരെ കാലയളവിൽ 5 % വളർച്ച കൈവരിച്ച് 35 % വിപണി വിഹിതം ചെയിൻ സ്റ്റോറുകൾക്ക് നേടാൻ കഴിഞ്ഞു.

എങ്കിലും ഇപ്പോഴും ചിതറി കിടക്കുന്ന ചെറുകിട സ്വർണാഭരണ വ്യാപാരികൾക്ക് തന്നെ യാണ് വിപണിയിൽ ആധിപത്യം.

ജി എസ് ടി ഏർപ്പെടുത്തിയതും, നിർബന്ധ ഹാൾമാർകിങ് നടപ്പാക്കിയതും, രണ്ടു ലക്ഷം രൂപയിൽ അധികം സ്വർണം വാങ്ങുന്നതിന് പാൻ കാർഡ് നിര്ബന്ധമാക്കിയതും സംഘടിത മേഖലയുടെ വളർച്ചക്ക് സഹായകരമായി.

ഉപഭോക്താളുടെ താൽപര്യങ്ങളിലും മാറ്റം ഉണ്ടായി, അവർ ഇപ്പോൾ മികച്ച ഷോപ്പിംഗ് അനുഭവം ആഗ്രഹിക്കുന്നു. സുതാര്യമായ വില, ഇൻവോയ്‌സിംഗ്, സ്വർണം തിരുച്ചുനൽകാനും, മാറ്റിയെടുക്കാനും ഉള്ള സൗകര്യം എന്നി കാരണങ്ങൾ കൊണ്ട് അവർ ചെയിൻ സ്റ്റോറുകളിൽ നിന്ന് വാങ്ങാൻ താൽപര്യപ്പെടുന്നു.

ഇന്ത്യയിൽ പ്രമുഖ സ്വർണാഭരണ ചെയിൻ സ്റ്റോറുകൾ :

1. തനിഷ്‌ക് 383 സ്റ്റോറുകൾ , 209 നഗരങ്ങൾ/പട്ടണങ്ങൾ

2. മലബാർ ഗോൾഡ് & ഡയമണ്ടസ് 150 സ്റ്റോറുകൾ, 111 നഗരങ്ങൾ

3 സെങ്കോ ഗോൾഡ് & ഡയമണ്ടസ് 126 സ്റ്റോറുകൾ , 85 നഗരങ്ങൾ

4. കല്യാൺ ജുവലേഴ്‌സ് -16 സ്റ്റോറുകൾ, 82 നഗരങ്ങൾ

5. റിലയൻസ് ജുവൽസ് 99 സ്റ്റോറുകൾ, 85 നഗരങ്ങൾ

6. ജോയ് ആലുക്കാസ് -85 സ്റ്റോറുകൾ, 67 നഗരങ്ങൾ

7. പി സി ജുവലേഴ്‌സ് 82 സ്റ്റോറുകൾ , 68നഗരങ്ങൾ

8 . ശുഭ് ജുവലേഴ്‌സ് -82 സ്റ്റോറുകൾ

9. പി സി ചന്ദ്ര ജുവൽസ്‌ 57 സ്റ്റോറുകൾ , 50 നഗരങ്ങൾ

10. ഓറ ജുവലറി 58 സ്റ്റോറുകൾ, 25 നഗരങ്ങൾ

വലിയ നഗരങ്ങൾ കൂടാതെ രണ്ടും, മൂന്നും നിര നഗരങ്ങളിൽ ചെയിൻ സ്റ്റോറുകൾ വ്യാപിക്കുകയാണെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ടിൽ പറയുന്നു.

ചെയിൻ സ്റ്റോറുകൾ എല്ലാ ദിവസവും ധരിക്കാവുന്ന, വേഗത്തിൽ വിറ്റഴിയുന്ന ആഭരണങ്ങളാണ് കൂടുതൽ വിൽക്കുന്നത്.

ഇന്ത്യയിൽ 3.5 ലക്ഷം സ്വർണാഭരണ കടകൾ ഉണ്ടെന്നാണ് കണക്ക് എന്നാൽ 86,000 കടകൾ മാത്രമാണ് ജി എസ് ടി രജിസ്‌ട്രേഷൻ എടുത്തിട്ടുള്ളത്. 40 ലക്ഷം രൂപയിൽ അധികം വാർഷിക വിറ്റുവരവ് ഉള്ളവർ ജി എസ് ടി എടുത്തിരിക്കണം.

ചെറിയ വ്യാപാരികൾക്ക് ബിസിനസ് വികസിപ്പിക്കാൻ കൂടുതൽ മൂലധനം ആവശ്യമുണ്ട് എന്നാൽ ബാങ്ക് വായ്‌പ ലഭിക്കുക എളുപ്പമല്ല. മെഹുൽ ചോക്‌സി 130 ശതകോടി രൂപയുടെ ബാങ്ക് വായ്‌പ വെട്ടിപ്പ് നടത്തിയ ശേഷം ബാങ്കുകൾ സ്വർണ ബിസിനസിന് വായ്‌പ നൽകുന്നതിൽ നിയന്ത്രണങ്ങൾ കൊണ്ടു വന്നിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com