ഉടന്‍ പറക്കാനൊരുങ്ങി ജുന്‍ജുന്‍വാലയുടെ 'ആകാശ എയര്‍'!

ആകാശ എയര്‍ ഉയരത്തില്‍ പറക്കാന്‍ ചിറകുകളൊരുക്കുകയാണ്. ഇന്ത്യയിലേറ്റവും പേര്‍ പിന്തുടരുന്ന എയ്‌സ് നിക്ഷേപകനായ ജുന്‍ജുന്‍വാലയ്ക്ക് പരമാവധി ഓഹരികളുള്ള കമ്പനി ഇക്കഴിഞ്ഞ മാസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആകാശ എയര്‍ ഇപ്പോള്‍ 72, ബോയിംഗ് വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ്. അതും 9 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 737 മാക്‌സ് വിമാനങ്ങള്‍ക്ക്.

ദുബായ് എയര്‍ഷോയില്‍ ആണ് ബോയിംഗും ആകാശ എയറും 72 737 മാക്സ് വിമാനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ ഒപ്പുവച്ചത്. ഈ ഓര്‍ഡര്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കാരിയറിന്റെ ആദ്യത്തെ ഫ്‌ലീറ്റ് പര്‍ച്ചേസാണ്.
വിനയ് ഡൂബെ സിഇഒ ആ കമ്പനി പരിസ്ഥിതി സൗഹാര്‍ദ വിമാനങ്ങള്‍ക്കാണ് പദ്ധതി ഇട്ടിരിക്കുന്നതെന്നും ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. കോവിഡ് പ്രതിസന്ധി വാക്‌സിന്‍ ലഭ്യതയും രോഗ പ്രതിരോധവും കൊണ്ട് കെട്ടടങ്ങുമ്പോള്‍ വ്യോമയാന വ്യവസായവും ശക്തിപ്രാപിക്കുകയാണ്.
ഉടനെ മേഖലയിലെ മുന്‍നിരയിലേക്ക് മത്സരിക്കാനാണ് കമ്പനിയും തയ്യാറെടുക്കുന്നത്. സാധാരണക്കാരനും സഞ്ചരിക്കാവുന്ന നിരക്ക് കുറഞ്ഞ വിമാനങ്ങള്‍ നിര്‍മിക്കുകയും സര്‍വീസ് നടത്തുകയും ചെയ്യുന്ന കമ്പനിയാകും ഇതെന്നാണ് മുമ്പ് ജുന്‍ജുന്‍വാല പ്രതികരിച്ചത്.
ബോയിംഗിന്റെ 2021ലെ കൊമേഴ്സ്യല്‍ മാര്‍ക്കറ്റ് ഔട്ട്ലുക്ക് പ്രവചനമനുസരിച്ച്, അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഏകദേശം 320 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള 2,200-ലധികം പുതിയ വിമാനങ്ങള്‍ ഇന്ത്യയ്ക്ക് ദക്ഷിണേഷ്യയില്‍ ആവശ്യമാണ്. ഈ അവസരം മുന്നില്‍ കണ്ടാണ് ഓഹരിവിപണിയിലെ ഗ്രാന്റ് മാസ്റ്റര്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ കരുനീക്കവും.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it