വോഡഫോൺ ഐഡിയക്ക് നഷ്ടമായത് 10 ലക്ഷത്തിലധികം ഉപഭോക്താക്കളെ, കുതിപ്പ് തുടർന്ന് ജിയോ

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ വരിക്കാരുടെ എണ്ണം വർധിപ്പിച്ചുകൊണ്ട് കുതിപ്പ് തുടരുകയാണ്. ജിയോ ജൂലൈ മാസം മാത്രം 65.1 ലക്ഷം പുതിയ വരിക്കാരെയാണ് സ്വന്തമാക്കിയത്. 44.32 കോടി വരിക്കാരാണ് ജിയോക്ക് ഉള്ളത് .

അതെ സമയം വോഡഫോൺ ഐഡിയ(വിഐ) വരിക്കാരുടെ കൊഴിഞ്ഞുപോക്ക് ജൂലൈ മാസവും തുടർന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഇന്ന് പുറത്തുവിട്ട പ്രതിമാസ വരിക്കാരുടെ കണക്ക് അനുസരിച്ച് ജൂലൈയിൽ 14.3 ലക്ഷം ഉപഭോക്താക്കളെയാണ് വിഐയ്ക്ക് നഷ്ടമായത്. ജൂൺ മാസം കമ്പനിക്ക് നഷ്‌ടമായ വരിക്കാരുടെ എണ്ണം 42.8 ലക്ഷം ആയിരുന്നു. 27.19 കോടിയാണ് വിഐയുടെ ആകെ വരിക്കാരുടെ എണ്ണം

അതെ സമയം ഭാരതി എയർടെൽ നില മെച്ചപ്പെടുത്തി. 19.42 ലക്ഷം വരിക്കാരാണ് ജൂലൈ മാസം എയർടെല്ലിൽ എത്തിയത് . നിലവിൽ 35.40 കോടി വരിക്കാരാണ് എയർടെല്ലിന് ഉള്ളത്. കേന്ദ്ര സർക്കറിൻ്റെ കീഴിലുള്ള ബിഎസ്എൻഎല്ലിന് 10.2 ലക്ഷം വരിക്കാരെയാണ് നഷ്ടമായത്.

രാജ്യത്തെ ടെലികോം മേഖല നേരിടുന്ന പ്രതിസന്ധിക്ക് ആശ്വാസമായി കഴിഞ്ഞ സെപ്തംബർ 15ന് ആണ് കേന്ദ്രം പുതിയ പാക്കേജ് പ്രഖ്യാപിച്ചത്. ടെലികോം മേഖലയിൽ നൂറ് ശതമാനം വിദേശ നിക്ഷേപത്തിനു കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകിയിരുന്നു. ഇതിന് മുൻ‌കൂർ അനുമതി ആവിശ്യമില്ല. കൂടാതെ ടെലികോം കമ്പനികളുടെ കുടിശ്ശികയ്ക്ക് നാലുവർഷം മൊറട്ടോറിയവും പ്രഖാപിച്ചിരുന്നു.

Related Articles
Next Story
Videos
Share it