ജോസ് ആലുക്കാസ് 100 പുതിയ ഷോറൂമുകള്‍ തുറക്കുന്നു; 5500 കോടി രൂപ മുതല്‍ മുടക്കും

തൃശൂര്‍ ആസ്ഥാനമായ ജോസ് ആലുക്കാസ് സാന്നിധ്യം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി 5,500 കോടി രൂപ നിക്ഷേപിക്കുന്നു. അടുത്ത 7-8 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 100 പുതിയ ഷോറൂമുകള്‍ തുറക്കാനാണ് പദ്ധതി. ഇതോടെ ജോസ് ആലുക്കാസിന്റെ ഷോറൂമുകളുടെ എണ്ണം 150 ആയി ഉയരും.

വിദേശത്ത് കൂടുതല്‍ സാന്നിധ്യം
യു.കെ, യു.എസ്, ഗള്‍ഫ് എന്നിവിടങ്ങളില്‍ കൂടുതല്‍ ഷോറൂമുകള്‍ തുറക്കുമെന്ന് ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടര്‍ വര്‍ഗീസ് ആലുക്ക പറഞ്ഞു.
വിദേശത്ത് ഡിസൈനര്‍ ബ്രാന്‍ഡ് എന്ന നിലയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിനായി അന്തര്‍ദേശിയ ഡിസൈന്‍ ഹബ് സ്ഥാപിക്കും. ഇന്ത്യക്കാര്‍ കൂടുതലായുള്ള പ്രദേശങ്ങളില്‍ മാത്രമല്ല ലോകത്തെ എല്ലാ പ്രധാനപെട്ട നഗരങ്ങളിലും ഷോറൂമുകള്‍ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
58 വര്‍ഷം പൂര്‍ത്തിയാക്കുന്ന ജോസ് ആലുക്കാസ് ഗ്രൂപ്പിന്റെ വിറ്റു വരവ് 9,000 കോടി രൂപയിലെത്തിയെന്ന് ചെയര്‍മാന്‍ വര്‍ഗീസ് ആലുക്കാസ് പറഞ്ഞു. നിലവില്‍ കടമില്ലാത്ത കമ്പനിയാണ് ജോസ് ആലുക്കാസ്. ഫണ്ടിംഗ് ആവശ്യങ്ങള്‍ക്ക് ബാങ്ക് വായ്പ, പ്രൈവറ്റ് ഇക്വിറ്റി എന്നിവ കൂടാതെ ഐ.പി.ഒയും ലക്ഷ്യമിടുന്നുണ്ടെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തമിഴ്‌നാട്ടില്‍ 10 ഷോറൂമുകള്‍ തുറക്കും
രാജ്യത്തെ മൊത്തം സ്വര്‍ണ വില്‍പ്പനയുടെ 40 ശതമാനവും തെക്കെ ഇന്ത്യയിലാണെന്നും അതില്‍ തമിഴ്‌നാടാണ് ഒന്നാം സ്ഥാനത്തെന്നും മാനേജിംഗ് ഡയറക്ടറായ പോള്‍.ജെ ആലു
ക്ക പറഞ്ഞു. നിലവില്‍ ജോസ് ആലുക്കാസിന് 23 ഷോറൂമുകള്‍ തമിഴ്‌നാട്ടിലുണ്ട്. കൂടാതെ 10 പുതിയ ഷോറൂമുകള്‍ കൂടി തുറക്കാന്‍ പദ്ധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തമിഴ് ചലച്ചിത്രതാരം മാധവനാണ് ഗ്രൂപ്പിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍. കൂടാതെ നടി കീര്‍ത്തി സുരേഷും ജോസ് ആലുക്കാസിന്റെ ക്യാംപെയ്‌നുകള്‍ നയിക്കും.


Related Articles
Next Story
Videos
Share it