1000 വീടുകൾ 100 ദിവസം കൊണ്ട് പുനർനിർമ്മിക്കാൻ സിഐഐ

പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച 1000 വീടുകൾ പുനർനിർമ്മിക്കാൻ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ടറി തയ്യാറെടുക്കുന്നു.

മുഖ്യമന്ത്രി ആവശ്യപ്പെട്ട പ്രകാരം 100 ദിവസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇതിനായി ക്രിസ് ഗോപാലകൃഷ്ണൻ അധ്യക്ഷനായ പ്രത്യേക കർമ്മസേന രൂപീകരിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ സിഐഐ സ്റ്റേറ്റ് കൗൺസിൽ ഓഗസ്റ്റ് 28 ന് യോഗം കൂടാനിരിക്കുകയാണ്. ഭവന നിർമ്മാണ പ്രവർത്തനങ്ങൾ സിഐഐയുടെ കേരള വിഭാഗം തുടങ്ങിക്കഴിഞ്ഞു.

Related Articles
Next Story
Videos
Share it