ടൂറിസം മേഖല തിരിച്ചുവരവിനൊരുങ്ങുന്നു; ആക്ഷൻ പ്ലാൻ തയ്യാറെന്ന് മന്ത്രി 

കേരളത്തിന്റെ ടൂറിസം മേഖല ഒരു വൻ തിരിച്ചുവരവിനൊരുങ്ങുന്നു. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിലൊന്നായ ടുറിസം വ്യവസായത്തെ കരകയറ്റാൻ സംസ്ഥാന സർക്കാർ 12 ഇന കർമപരിപാടി തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

കേരളത്തിലേക്കുള്ള യാത്ര സുരക്ഷിതമാണെന്ന് ആളുകളെ അറിയിക്കണം. പലരും പ്രളയത്തെക്കുറിച്ചുള്ള വാർത്തകളും വിവരങ്ങളും അറിഞ്ഞിരുന്നെങ്കിലും ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ആർക്കും അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ടൂറിസം വകുപ്പ് മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും വ്യാപക പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രളയത്തിൽ നാശനഷ്ടം സംഭവിച്ചെങ്കിലും പൂർണമായി നശിച്ച ഒരു വിനോദ സഞ്ചാരമേഖലയും ഇല്ല എന്നത് ആശ്വാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തകർന്ന റോഡുകളുടെ പുനർനിർമാണം അടിയന്തരമായി നടത്തും. ഇന്ത്യയിലും വിദേശത്തുമുള്ള ടൂറിസം വ്യാപാരമേളകളിൽ പങ്കെടുക്കുന്നതിനോടൊപ്പം റോഡ് ഷോകൾ സംഘടിപ്പിക്കും. ഡിജിറ്റൽ കാംപെയിനുകൾക്ക് കൂടുതൽ ഊന്നൽ നൽകും. വിദേശത്തുള്ള മാധ്യമ പ്രവർത്തകർക്കും ടൂർ ഓപ്പറേറ്റർമാർക്കുമായി ഫാം ടൂറുകൾ നടത്തും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it