'റെഡി ടു ഈറ്റ്' മത്സ്യ വിഭവങ്ങള്‍ വിപണിയിലെത്തിക്കാന്‍ കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ്

സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ ദീര്‍ഘകാലം കേടുവരാത്ത റെഡി ടു ഈറ്റ് മത്സ്യവിഭവങ്ങള്‍ തയ്യാറാക്കാനുള്ള നീക്കവുമായി കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ് ലിമിറ്റഡ്. ഇതിന്റെ ഭാഗമായി കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സും കേന്ദ്ര-കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ഭാഗമായുള്ള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയും ഒപ്പുവെച്ചു. രാസവസ്തുക്കളുടെയും പ്രിസര്‍വേറ്റവീവ്സിന്റെയും സഹായമില്ലാതെ ദീര്‍ഘകാലം കേടുവരാതെ സൂക്ഷിക്കുന്നതിനുള്ള നൂതനമായ സാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്തുന്നതിന് ഈ കരാറിലൂടെ വഴിയൊരുങ്ങും.

കിംഗ്സ് ഇന്‍ഫ്രായുടെ വളര്‍ച്ചയുടെ മറ്റൊരു ഘട്ടമാണ് റെഡി ടു ഈറ്റ് മേഖലയിലേക്കുള്ള പ്രവേശനമെന്ന് കരാറില്‍ ഒപ്പുവെച്ചതിനു ശേഷം കിംഗ്സ് ഇന്‍ഫ്രാവെഞ്ചേഴ്സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഷാജി ബേബി ജോണ്‍ പറഞ്ഞു. ചെമ്മീന്റെ പുറന്തോടില്‍ നിന്നും പ്രോട്ടീന്‍ വേര്‍തിരിച്ചെടുക്കുന്നതിനുള്ള മാറ്റൊരു കരാറിലും ഇരു സ്ഥാപനങ്ങളും ഒപ്പുവെച്ചു. രാസവസ്തുക്കളുടെ ഉപയോഗം ഗണ്യമായി കുറയ്ക്കുന്ന സാങ്കേതിക വിദ്യയാവും പ്രോട്ടീന്‍ വേര്‍തിരിക്കുന്നതിനായി ഉപയോഗപ്പെടുത്തുക.
മത്സ്യമേഖലയില്‍ നൂതനമായ ഉല്‍പ്പന്നങ്ങള്‍ സാധ്യമാക്കുന്ന നിരവധി സാങ്കേതികവിദ്യകള്‍ സിഐഎഫ്ടി വികസിപ്പിച്ചിട്ടുണ്ടെന്നും വാണിജ്യാടിസ്ഥാനത്തില്‍ അവ പ്രയോജനപ്പെടുത്തുന്നതിനായി കിംഗ്്സ് പോലുള്ള സ്ഥാപനങ്ങള്‍ മുന്നോട്ടുവരുന്നത് സ്വാഗതാര്‍ഹമാണെന്നും സിഐഎഫ്ടി ഡയറക്ടര്‍ ലീന എഡ്വിന്‍ പറഞ്ഞു.


Related Articles
Next Story
Videos
Share it