കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന് 56.92 കോടി രൂപ ലാഭം

വരുമാനം 601.05 കോടി രൂപ, ഓഹരിയൊന്നിന് 1.50 രൂപ ലാഭവിഹിതത്തിന് ശുപാര്‍ശ
kitex logo
Published on

കുട്ടികളുടെ വസ്ത്ര നിര്‍മ്മാണത്തില്‍ ലോകത്തെ രണ്ടാമത്തെ വലിയ കമ്പനിയായ കിറ്റെക്‌സ് ഗാര്‍മെന്റസിന്റെ ലാഭം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാന പാദമായ ജനുവരി-മാര്‍ച്ചില്‍ 93.3 ശതമാനം ഇടിഞ്ഞ് 2.96 കോടി രൂപയായി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 44.19 കോടി രൂപയായിരുന്നു. മൊത്ത വരുമാനം 267.10 കോടി രൂപയില്‍ നിന്ന് 57 ശതമാനം കുറഞ്ഞ് 114.83 കോടി രൂപയായി.

സാമ്പത്തിക വര്‍ഷത്തെ മൊത്ത വരുമാനം 601.05 കോടി രൂപയാണ്. 2021-22 ലെ 815.21 കോടി രൂപയേക്കാള്‍ 26.3 ശതമാനം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം കമ്പനി 56.92 കോടി രൂപ ലാഭം രേഖപ്പെടുത്തി. 2021-22 ല്‍ 125.12 കോടി രൂപയായിരുന്നു ലാഭം.

ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 1.50 രൂപ ലാഭ വിഹിതം ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കമ്പനിയുടെ ഓഹരി വില ഇന്ന് 3.97 ശതമാനം ഇടിഞ്ഞ് 156.15 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com