Begin typing your search above and press return to search.
ദിവസവും ₹9 കോടി; വരുമാനത്തിന് ടാര്‍ഗറ്റ് നിശ്ചയിച്ച് കെ.എസ്.ആര്‍.ടി.സി
സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് കരകയറാനുള്ള നടപടികളുടെ ഭാഗമായി പുതിയ പ്രതിദിന വരുമാന ലക്ഷ്യം നിശ്ചയിച്ച് കെ.എസ്.ആര്‍.ടി.സി. ദിവസവും 9 കോടി രൂപ വരുമാനം നേടുകയാണ് ലക്ഷ്യം. കെ.എസ്.ആര്‍.ടി.സിയുടെ ഓരോ പ്രവര്‍ത്തന യൂണിറ്റുകള്‍ക്കും പ്രത്യേകം ടാര്‍ഗറ്റും നിശ്ചയിച്ചിട്ടുണ്ട്.
Also Read : തിരുവനന്തപുരത്തെ അനന്തശയനം സഹകരണ ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി റിസര്‍വ് ബാങ്ക്
ആദ്യം തെക്കന്‍ മേഖലയില്‍
മൂന്ന് മേഖലകളായി തിരിച്ചാണ് യൂണിറ്റുകള്‍ക്ക് കെ.എസ്.ആര്‍.ടി.സി വരുമാനലക്ഷ്യം നിര്‍ണയിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളാണ് ഈ മേഖലയിലുള്ളത്. വൈകാതെ മറ്റ് ജില്ലകളിലെ യൂണിറ്റുകള്‍ക്കും വരുമാന ലക്ഷ്യം നിശ്ചയിച്ച് നല്‍കും. ഓടുന്ന ദൂരം, അതിന് ആനുപാതികമായ വരുമാനം തുടങ്ങിയ മാനദണ്ഡങ്ങളോടെയാണ് ലക്ഷ്യം നിശ്ചയിച്ചിട്ടുള്ളത്.
36 യൂണിറ്റുകള്‍
കെ.എസ്.ആര്‍.ടി.സിക്ക് തെക്കന്‍ മേഖലയില്‍ 36 യൂണിറ്റുകളുണ്ട്. ഏറ്റവും ഉയര്‍ന്ന വരുമാനലക്ഷ്യം പ്രധാന യൂണിറ്റായ തിരുവനന്തപുരം സെന്‍ട്രലിനാണ്; 44.67 ലക്ഷം രൂപ. ദിവസവും 74,170 കിലോമീറ്റര്‍ ദൂരമാണ് ഈ യൂണിറ്റുകളിലെ സര്‍വീസുകള്‍ താണ്ടേണ്ടത്. ഓരോ കിലോമീറ്ററിനും 59.99 രൂപ വീതം വരുമാനവും നേടണം.
ഏറ്റവും കുറഞ്ഞ ലക്ഷ്യം താരതമ്യേന വലിയ വരുമാനം ഇതുവരെ ലഭിക്കാത്ത പത്തനംതിട്ട കോന്നി യൂണിറ്റിനാണ്. ദിവസവും 1.21 ലക്ഷം രൂപയാണ് വരുമാന ലക്ഷ്യം. ഓടേണ്ട ദൂരം 2,210 കിലോമീറ്റര്‍. കിലോമീറ്ററിന് നേടേണ്ടത് 54.44 രൂപ വീതം.
Next Story
Videos