ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് കോയമ്പത്തൂരിലും, തമിഴ്നാട്ടിൽ രണ്ടെണ്ണം കൂടെ

ലുലു ഗ്രൂപ്പ് ഇന്റെര്‍നാഷണല്‍ തമിഴ്നാട്ടില്‍ ആദ്യ സംരംഭത്തിന് തുടക്കം കുറിക്കുന്നു. കോയമ്പത്തൂരില്‍ അവിനാശി റോഡിലെ ലക്ഷ്മി മില്‍സ് കോമ്പൗണ്ടിലാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചിരിക്കുന്നത്.

വിവിധ ഉത്പന്നങ്ങള്‍

ഇലക്ട്രോണിക്‌സ്, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, വേഗത്തില്‍ വിറ്റഴിയുന്ന ഉപഭോക്തൃ ഉത്പന്നങ്ങള്‍ കൂടാതെ തമിഴ്നാട്ടിലെ കര്‍ഷകരില്‍ നിന്ന് സംഭരിച്ച പഴം, പച്ചക്കറി, പാല്‍ തുടങ്ങിയ ഉത്പന്നങ്ങളും ഹൈപ്പര്‍മാര്‍ക്കറ്റില്‍ ലഭിക്കും.

15,000 തൊഴിലവസരങ്ങള്‍

നേരത്തെ ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ.യുസഫ് അലി തമിഴ്നാട് സര്‍ക്കാരുമായി 3000 കോടി രൂപ നിക്ഷേപം നടത്തുന്നതിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരുന്നു. സംസ്ഥാനത്ത് ഇതിലൂടെ 15,000 തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ഇതിന്റെ ഭാഗമായി 2024 ല്‍ ചെന്നൈയില്‍ ഷോപ്പിംഗ് മാള്‍ ആരംഭിക്കും.

വരും ഇവിടെയൊക്കെ

സേലം, ഈറോഡ്, ഹൊസൂര്‍ എന്നിവിടങ്ങളില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ട്. കൂടാതെ ഭക്ഷ്യ സംസ്‌കരണ കേന്ദ്രങ്ങളും ആരംഭിക്കും. ലുലു ഗ്രൂപ്പ് ഇനി തുടങ്ങാനിരിക്കുന്ന 14 ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ രണ്ട് എണ്ണം കേരളത്തിലാണ് -കോഴിക്കോടും,കോട്ടയത്തും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it