Begin typing your search above and press return to search.
1600 കോടി മുതല്‍മുടക്കില്‍ 56 പുതിയ ഷോറൂമുകളുമായി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്
ആഗോള വികസനത്തിന്റെ ഭാഗമായി ഒരു വര്‍ഷത്തിനുള്ളില്‍ 56 പുതിയ ഷോറൂമുകള്‍ ആരംഭിക്കുമെന്ന് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്. 1600 കോടി രൂപയാണ് ഇതിനായി മുതല്‍ മുടക്കുക. ഇന്ത്യയില്‍ 40 ഷോറൂമുകളും വിദേശ രാജ്യങ്ങളില്‍ 16 ഷോറൂമുകളുമാണ് ആരംഭിക്കുക. പുതുതായി രണ്ടായിരത്തോളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. ഇന്ത്യയില്‍ കേരളം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, മഹാരാഷ്ട്ര, ഡല്‍ഹി, ബംഗാള്‍, ഉത്തര്‍പ്രദേശ് , ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും രാജ്യത്തിന് പുറത്ത് സിംഗപ്പൂര്‍, മലേഷ്യ, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍, യു.എ.ഇ എന്നിവിടങ്ങളിലുമാണ് പുതിയ ഷോറൂമുകള്‍ ആരംഭിക്കുന്നത്.
നിലവില്‍ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന് 10 രാജ്യങ്ങളിലായി 270 ലേറെ ഷോറൂമുകളുണ്ട്. ആഗോള തലത്തില്‍ വലിയ തോതിലുള്ള സാമ്പത്തിക വെല്ലുവിളികള്‍ നേരിടുകയും പല ജ്വല്ലറികളും നിലനില്‍പ്പിന് വേണ്ടി പൊരുതുകയും ചെയ്യുന്ന സമയത്താണ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ആഗോള തലത്തില്‍ വലിയ വികസന പദ്ധതികളുമായി മുന്നോട്ട് വരുന്നതെന്നത് വളരെ ശ്രദ്ധേയമാണ്.
'27 വര്‍ഷം മുന്‍പ് ഒരു ചെറിയ ജ്വല്ലറിയില്‍ നിന്ന് ആരംഭിച്ച മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് സിന്റെ യാത്ര കൂടുതല്‍ കരുത്തോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. സ്വര്‍ണ്ണ - വജ്ര റീറ്റെയ്ല്‍ ബിസിനസിലൂടെയും ആഭരണ നിര്‍മ്മാണ ശാലകളിലൂടെയും മള്‍ട്ടി റീട്ടെയില്‍ ആശയങ്ങളിലൂടെ യുമെല്ലാം അന്താരാഷ്ട്ര തലത്തില്‍ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിനെ ഒരു വലിയ ബ്രാന്റാ
ക്കി മാറ്റാന്‍ സാധിച്ചു.' മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ചെയര്‍മാന്‍ എം.പി.അഹമ്മദ് പറഞ്ഞു. ഷോറൂമുകളുടെ എണ്ണത്തിലും വിറ്റുവരവിലും ലോകത്തില്‍ ഒന്നാമെതെത്തിക്കൊണ്ട് ഒരു ഉത്തരവാദിത്വ ജ്വല്ലറി ഗ്രൂപ്പായി മാറുകയെന്നതാണ് ആഗോള വികസനത്തിലൂടെ ഉദ്ദേശിക്കുന്നത്. - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ കൊല്‍ക്കത്ത, ഹൈദ്രാബാദ്, മുംബൈ, ബാംഗ്ലൂര്‍, കോയമ്പത്തുര്‍ എന്നിവിടങ്ങളിലും ജി.സി.സി രാജ്യങ്ങളിലും മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന് നിലവില്‍ ആഭരണ നിര്‍മ്മാണ ശാലകളുണ്ട്. രാജ്യത്ത് എവിടെയും സ്വര്‍ണ്ണത്തിന് ഒരേ നിരക്ക് ഇടാക്കു
ന്ന വണ്‍ ഇന്ത്യ വണ്‍ ഗോള്‍ഡ് റേറ്റ് പദ്ധതിക്കും അടുത്തിടെ കമ്പനി തുടക്കം കുറിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വിവിധ തടസ്സങ്ങള്‍ ഉണ്ടായിട്ടുപോലും ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി 2020 ല്‍ കമ്പനി പുതുതായി 16 ഷോറൂമുകള്‍ ആരംഭിച്ചിരുന്നു.
Next Story
Videos