മെറ്റ ഇന്ത്യ മേധാവി രാജിവച്ചു: ഇനി പ്രവര്‍ത്തിക്കുക വാട്‌സാപ്പിന്റെ എതിരാളികളുമായി ?

മെറ്റ ഇന്ത്യയുടെ തലവനായ അജിത് മോഹന്‍ അപ്രതീക്ഷിത രാജി സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്കിന്റെയും വാട്‌സാപ്പിന്റെയും മുഖ്യ എതിരാളിയായ സ്‌നാപ്ചാറ്റിലേക്ക് ചേരാനാണ് പടിയിറക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2017 ലാണ് അജിത് മോഹന്‍ ഫെയ്‌സ്ബുക്കില്‍ പ്രവേശിക്കുന്നത്.

2019 ല്‍ ഉമംഗ് ബേദി മാനേജിംഗ് ഡയറര്‍ക്ടര്‍ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞതോടെ അജിത് ആ ചുമതല ഏറ്റെടുക്കുകയായിരുന്നു. പിന്നീടാണ് ഫെയ്‌സ്ബുക്ക് മെറ്റ എന്ന് റീ ബ്രാന്‍ഡ് ചെയ്തത്.

അതിന് മുമ്പ് ഹോട്സ്റ്റാറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും സ്റ്റാര്‍ ടിവിയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായിരുന്നു.

രാജി സംബന്ധിച്ച് മെറ്റ ഗ്രൂപ്പ് തന്നെ ഉറപ്പിച്ചതായാണ് കരുതുന്നത്. പ്രമുഖ ദേശീയ മാധ്യമങ്ങളെല്ലാം ഈ ഒരു സന്ദേശം പുറത്തുവിട്ടിട്ടുമുണ്ട്:

'Ajit Mohan has decided to step down from his role at Meta to pursue another opportunity outside of company. Over last 4 yrs, he has played imp role in shaping&scaling our India ops so they can serve millions of Indian businesses, partners&people,' VP, Global Business Group, Meta

Related Articles
Next Story
Videos
Share it