ഫേസ്ബുക്കില്‍ ഇനി പരസ്യത്തുക ഇഎംഐ ആയി നല്‍കാം
ഫേസ്ബുക്കിന്റെ (Facebook) മാതൃ കമ്പനിയായ മെറ്റ (Meta) പരസ്യദാതാക്കള്‍ക്കായി ഇഎംഐ സൗകര്യം അവതരിപ്പിച്ചു. ഇനിമുതല്‍ പരസ്യങ്ങള്‍ക്കുള്ള പണം പലിശ രഹിത ഇഎംഐ ആയി നല്‍കാം. ഈ സേവനം മെറ്റ ആദ്യം എത്തിക്കുന്നതും ഇന്ത്യയിലാണ്.
പരസ്യ ക്യാമ്പെയിനുകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കുന്നതും ഫണ്ടിംഗ് പരിമിതികള്‍ നേരിടുന്ന ബിസിനസുകള്‍ക്ക് ഗുണം ചെയ്യുന്നതുമാണ് മെറ്റയുടെ തീരുമാനം. പരസ്യദാതാക്കള്‍ക്ക് 3,200 മുതല്‍ 5 ലക്ഷം വരെയുള്ള വിവിധ സ്‌കീമുകളിലുള്ള ഇഎംഐ തെരഞ്ഞെടുക്കാം. ബാങ്കുകള്‍ ഈടാക്കുന്ന പലിശ മെറ്റ നല്‍കും.
നേരത്തെ മെറ്റ, ചെറുകിടക്കാര്‍ക്ക് പരസ്യം നല്‍കുന്നതിനുള്ള വായ്പ സൗകര്യം ഒരുക്കിയിരുന്നു. 30000 മുതല്‍ ഒരു കോടി രൂപവരെയാണ് ഇത്തരത്തില്‍ വായ്പ നല്‍കുന്നത്. ഇതുകൂടാതെ ഇന്ത്യയിലെ പരസ്യദാതാക്കള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചാറ്റ് സപ്പോര്‍ട്ടും മെറ്റ ആരംഭിച്ചിരുന്നു. 2021ല്‍ 14.81 ബില്യണ്‍ ഡോളര്‍ ആയിരുന്നു ഫേസ്ബുക്ക് ഇന്ത്യയുടെ വരുമാനം.