എമര്‍ജിംഗ് മോട്ട് പിഎംഎസ് ഫണ്ടുമായി മോട്ട് ഫിനാന്‍ഷ്യല്‍ സര്‍വീസസ്

പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സേവന രംഗത്തെ പ്രമുഖരായ മോട്ട് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (Moat Financial Services) പുതിയ പിഎംഎസ് ഫണ്ടുമായി രംഗത്ത്. വിപണിയില്‍ ലഭ്യമായ പിഎംഎസ് ഫണ്ടുകളില്‍നിന്ന് വ്യത്യസ്തമായാണ് എമര്‍ജിംഗ് മോട്ട് പിഎംഎസ് ഫണ്ടിന് മോട്ട് ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടക്കമിട്ടിരിക്കുന്നത്. താരതമ്യേന വിപണിയില്‍ അറിയപ്പെടാത്തതും സ്ഥിരതയോടെ ഉന്നത വളര്‍ച്ച കൈവരിക്കുവാന്‍ പ്രാപ്തിയുള്ളതുമായ കമ്പനികളിലാവും എമര്‍ജിംഗ് മോട്ട് പിഎംഎസ് ഫണ്ടിന്റെ നിക്ഷേപം.

'തെരഞ്ഞെടുത്ത ബിസിനസ് മേഖലയിലെ ഭാവിയില്‍ മഹത്തായ വളര്‍ച്ചയും മൂല്യവും കൈവരിക്കുവാന്‍ ശേഷിയുള്ളതും എന്നാല്‍ ഇപ്പോള്‍ അത്രയധികം പ്രശസ്തിയില്ലാത്ത, മൂല്യത്തോത് കുറഞ്ഞതുമായ കമ്പനികളെ തിരിച്ചറിഞ്ഞ് നിക്ഷേപം നടത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം' മോട്ട് ഫിനാന്‍ഷ്യസല്‍ സര്‍വീസസിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ബിജു ജോണ്‍ പറഞ്ഞു.
നിലവില്‍ പ്രശസ്തമായ, എല്ലാവരും നിര്‍ദേശിക്കുന്ന കമ്പനികളുടെ ഓഹരി വില എത്രത്തോളം ഉയരുമെന്ന് പറയാന്‍ സാധിക്കില്ല. മറിച്ച് റിസര്‍ച്ചിലൂടെ മള്‍ട്ടിബാഗര്‍ സാധ്യതകളുള്ള ഓഹരികളെ കണ്ടെത്തി നിക്ഷേപിച്ചാല്‍ മികച്ച റിട്ടേണുകള്‍ നിക്ഷേപകര്‍ക്ക് ലഭ്യമാകും. എമേര്‍ജിംഗ് മോട്ട് ഫണ്ടിന്റെ ലക്ഷ്യം മിഡ്ക്യാപ്-സ്മാള്‍ക്യാപ് നിരയില്‍ മള്‍ട്ടിബാഗര്‍ ഗണത്തില്‍ വരുന്ന ഓഹരികളാണ്. അസാമാന്യമായ മത്സരക്ഷമതയും, ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും കാര്യക്ഷമതയുമുള്ള ചെറുകിട കമ്പനികളെയാണ് ഞങ്ങള്‍ കണ്ടെത്തുക - മോട്ട് ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്ഥാപകനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സൂരജ് നായര്‍ പറഞ്ഞു.
'ഉയര്‍ന്ന കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്നതിനു പകരം നാളെ നിഫ്റ്റിയുടെ ഉയരങ്ങളില്‍ കീഴടക്കുന്ന കമ്പനികളുടെ ഓഹരികളിലാണ് നിക്ഷേപിക്കുക. നിക്ഷേപകരുടെ സമ്പത്ത് സൃഷ്ടിക്കുന്നതും വര്‍ധിപ്പിക്കുന്നതും അങ്ങനെയുളള കമ്പനികളാണ്' റിസര്‍ച്ച് അനലിസ്റ്റ് ഡിവിഷനിലെ രാമകൃഷ്ണന്‍ (Ramki) പറഞ്ഞു.
നിലവില്‍ പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സേവന രംഗത്ത് മികച്ച പ്രവര്‍ത്തനമാണ് മോട്ട് ഫിനാന്‍ഷ്യല്‍ സര്‍വീസസ് നടത്തിവരുന്നത്. ഇതിന്റെ പ്രവര്‍ത്തനം കൂടുതല്‍ ആളുകളിലേക്ക് എത്തിച്ച് നിക്ഷേപകര്‍ക്ക് മികച്ച റിട്ടേണ്‍ നല്‍കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 50 ലക്ഷം രൂപയാണ് എമേര്‍ജിംഗ് മോട്ട് പിഎംഎസ് ഫണ്ടിലെ ചുരുങ്ങിയ നിക്ഷേപതുക. പിന്നീട് എത്ര തുക വേണമെങ്കിലും ഈ ഫണ്ടിലെ നിക്ഷേപത്തിലേക്ക് ചേര്‍ക്കാവുന്നതാണ്.

(പ്രസ് മീറ്റിനെ അധികരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട്)


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it