സെപ്റ്റംബര്‍ 5 മുതല്‍ ജിയോ ജിഗാ ഫൈബര്‍; 700 മുതല്‍ 10,000 രൂപ വരെ പ്ലാന്‍

പ്രതിമാസം 700 മുതല്‍ 10,000 രൂപ വരെ നിരക്കിലുള്ള ജിയോ ജിഗാ ഫൈബര്‍ പ്ലാന്‍ റിലയന്‍സ് കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ മുകേഷ് അംബാനി അവതരിപ്പിച്ചു. 100 എംബിപിഎസ് വേഗതയിലുള്ളതാണ് അടിസ്ഥാന പ്ലാന്‍. 1 ജിബിപിഎസ് വരെയുള്ള വിവിധ പ്ലാനുകളുണ്ടാകും.

വീടുകളിലും ചെറുകിട വ്യാപാരസ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ്, ടിവി, ലാന്‍ഡ് ലൈന്‍ എന്നിവ ഒരുമിച്ച് എത്തിക്കുന്ന ജിയോ ഫൈബര്‍ പദ്ധതി ജിയോയുടെ മൂന്നാം വാര്‍ഷികദിനമായ സെപ്റ്റംബര്‍ അഞ്ചിന് തുടങ്ങും.ജിയോ ഫോറെവര്‍ പ്ലാനും പ്രഖ്യാപിച്ചു. ജിഗാ ഫൈബര്‍ വെല്‍ക്കം ഓഫര്‍ പ്രകാരം ജിയോ ഫോറെവര്‍ പ്ലാന്‍ എടുക്കുന്നവര്‍ക്ക് ഫുള്‍ എച്ച്.ഡി ടെലിവിഷന്‍ അല്ലെങ്കില്‍ ഹോം പി.സിയും ഒപ്പം 4 കെ സെറ്റ് ടോപ്പ് ബോക്സും തികച്ചും സൌജന്യമായിരിക്കും - മുകേഷ് അംബാനി പറഞ്ഞു.

'പ്രീമിയം ജിഗാ ഫൈബര്‍ ഉപഭോക്താക്കള്‍ക്ക് സിനിമ റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ വീട്ടിലിരുന്ന് സിനിമകള്‍ കാണാന്‍ കഴിയും. ജിയോ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ എന്ന പദ്ധതിയാണ് ഇതിനായി അവതരിപ്പിച്ചത്. 2020 പകുതിയോടെ ഈ സേവനം ആരംഭിക്കാന്‍ പദ്ധതിയിടുന്നു,' അംബാനി പറഞ്ഞു. 100 എംബിപിഎസ് മുതല്‍ ഒരു ജിബിപിഎസ് വരെ വേഗതയുള്ള വിവിധ പ്ലാനുകളില്‍ ജിയോ ഫൈബര്‍ ഉപയോഗിക്കാം.

'ഞങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ പ്ലാനുകള്‍ക്ക് ആഗോള നിരക്കിന്റെ പത്തിലൊന്നില്‍ താഴെയാണ് വില ഈടാക്കുന്നത്. എല്ലാത്തരം ആളുകള്‍ക്കും പ്രാപ്യമായ ജിയോഫൈബറിന് പ്രതിമാസം 700 മുതല്‍ 10,000 രൂപ വരെയായിരിക്കും നിരക്ക്. ഉപഭോക്താക്കള്‍ ശബ്ദത്തിനോ ഡാറ്റയ്‌ക്കോ പണം നല്‍കേണ്ടിവരും. ഹോം ബ്രോഡ്ബാന്‍ഡ് വരിക്കാര്‍ക്ക് വോയ്‌സ് കോളുകള്‍ സൌജന്യമായിരിക്കുമെന്ന മുകേഷ് അംബാനി അറിയിച്ചു.

റിലയന്‍സില്‍ സൗദി അരാംകോ 75 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്ന് മുകേഷ് അംബാനി

യു.എസ്, കാനഡ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഉള്‍പ്പടെ അന്താരാഷ്ട്ര കോള്‍ വിളിക്കാനാകുന്ന 500 രൂപയുടെ പുതിയ പ്ലാനും മുകേഷ് അംബാനി പ്രഖ്യാപിച്ചു .രാജ്യത്ത് ഡിജിറ്റലൈസേഷന്‍ ത്വരിതപ്പെടുത്തുന്നതിന് പുതിയ ക്ലൌഡ് ഡാറ്റാ സെന്ററുകള്‍ ആരംഭിക്കുന്നതിനായി ജിയോയും മൈക്രോസോഫ്റ്റും ദീര്‍ഘകാല അടിസ്ഥാനത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കും. കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് അവരുടെ സ്വന്തം ഡിജിറ്റല്‍ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇതുവഴി സാധ്യമാകും. ഇന്ത്യയിലെമ്പാടുമായി എഡ്ജ് കംപ്യൂട്ടിങ്-കണ്ടന്റ് ഡിസ്ട്രിബ്യൂഷന്‍ സംവിധാനത്തിന് ജിയോ തുടക്കമിടും.

റിലയന്‍സ് ജിയോ കണക്റ്റിവിറ്റിയും ജിയോ അസുര്‍ ക്ലൌഡ് സേവനവും സംയോജിപ്പിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട ബിസിനസുകാര്‍ക്കും കുറഞ്ഞ നിരക്കിലുള്ള സേവനം ലഭ്യമാക്കും. കണക്ടിവിറ്റി, ബിസിനസ് പ്രൊഡക്ടിവിറ്റി ഓട്ടോമേഷന്‍ ടൂള്‍ എന്നിവയെല്ലാം ചേര്‍ത്ത് പത്തിലൊന്ന് നിരക്കില്‍ നല്‍കും. അതായത് മാസം വെറും 1500 രൂപ മാത്രമായിരിക്കും ഈടാക്കുക- മുകേഷ് അംബാനി പറഞ്ഞു. ലോകനിലവാരത്തിലുള്ള മൈക്രോസോഫ്റ്റിന്റെ അസൂര്‍ ക്ലൌഡ് പ്ലാറ്റ്ഫോം ഡാറ്റസെന്ററുകള്‍ ഇന്ത്യയിലെമ്പാടും സ്ഥാപിക്കും.

Related Articles
Next Story
Videos
Share it